‘ദളപതി കച്ചേരി’; വിജയ്‌ക്കൊപ്പം ചുവടുവച്ച്‌ പൂജയും മമിതയും; ജനനായകനിലെ ആദ്യ ഗാനം പുറത്ത്

Spread the love

ചെന്നൈ: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദളപതി വിജയ്‌യുടെ ജനനായകനിലെ ആദ്യ ഗാനം പുറത്ത്.

video
play-sharp-fill

‘ദളപതി കച്ചേരി’ എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതത്തില്‍ നിറഞ്ഞാടുന്ന വിജയ്‌യെ ഗാനത്തില്‍ കാണാം. ഒപ്പം പൂജ ഹെഗ്ഡെയും മലയാളത്തിന്റെ സ്വന്തം
മമിത ബെെജുവും ചുവടുവയ്ക്കുന്നുണ്ട്.

ഒരു പക്കാ സെലിബ്രേഷൻ വെെബിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അറിവ് രചന നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും വിജയും അറിവും ചേർന്നാണ്. എച്ച്‌ വിനോദ് ആണ് ജനനായകൻ സംവിധാനം ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രം 2026 ജനുവരി ഒൻപതിന് തിയേറ്ററുകളിലെത്തും.
ബോബി ഡിയോള്‍, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്ബൻ താരനിരയാണ് അണിനിരക്കുന്നത്.

വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരില്‍ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.