‘ജനനായകൻ’ വൈകും; റിലീസ് അനുമതിക്ക് ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ; പരാശക്തിക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നല്‍കി

Spread the love

ചെന്നൈ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ‘ജനനായകൻ’ വീണ്ടും പ്രതിസന്ധിയില്‍.

video
play-sharp-fill

മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നല്‍കിയ റിലീസ് അനുമതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
സെൻസർ ബോർഡ് നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിർണായക ഇടപെടല്‍. ഇതോടെ, സിനിമയുടെ റിലീസ് ഇനിയും വൈകും.

എന്നാല്‍, ശിവകാർത്തികേയൻ ചിത്രം പരാശക്തിക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നല്‍കി. ഇന്ന് രാവിലെ സിനിമ റിലീസ് ചെയ്യാൻ നല്‍കാൻ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. വിധിക്ക് പിന്നാലെ സെൻസർ ബോർഡ് നല്‍കിയ അപ്പീലാണ് സിനിമയ്ക്ക് തിരിച്ചടിയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിലെ ചില രാഷ്ട്രീയ സംഭാഷണങ്ങളും സൈനിക വിഭാഗത്തെ ചിത്രീകരിച്ചിരിക്കുന്ന രീതിയും രാജ്യസുരക്ഷയെ ബാധിക്കുമെന്നും മതവികാരം വ്രണപ്പെടുത്തുമെന്നുമാണ് സെൻസർ ബോർഡിന്റെ വാദം. ബോർഡിന്റെ ഈ നിലപാട് കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ അടിയന്തര സ്റ്റേ.