
‘ജനനായകൻ ‘ പൊങ്കലിന് മുൻപ് റിലീസ് ചെയ്യാനുള്ള എല്ലാ വഴിയും അടഞ്ഞു. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി ഇന്നും പരിഗണിച്ചില്ല. നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഇന്നലെ അപ്പീല്‍ ഫയല്‍ ചെയ്തെങ്കിലും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുൻപില്‍ ഇന്നും കേസ് പരാമർശിച്ചില്ല.
നാളെ മകര സംക്രാന്തി കാരണം കോടതിക്ക് അവധിയായതിനാല്‍ ഇനി മറ്റന്നാള്‍ കേസ് പരിഗണിക്കാനാണ് സാധ്യത. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് തമിഴ്നാട്ടില്‍ പൊങ്കല്‍ അവധി. കേസില്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഉത്തരവ് ഇറക്കിറക്കരുതെന്ന് ആവശ്യപ്പെട്ട്, സെൻസർ ബോർഡും തടസ്സഹർജി നല്‍കിയിരുന്നു. ഈ മാസം 9ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് നിഷേധിച്ചതോടെയാണ് പ്രതിസന്ധിയിലായത്.



