
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ തടയുക ; കേരള കോൺഗ്രസ് (എം) സംഘടിപ്പിക്കുന്ന ജില്ലാ ജനകീയ യാത്ര മാർച്ച് 14, 15 തീയതികളിൽ
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ തടയാൻ കേരള കോൺഗ്രസ് (എം) സംഘടിപ്പിക്കുന്ന ജില്ലാ ജനകീയ യാത്ര മാർച്ച് 14, 15 തീയതികളിൽ
കോട്ടയം : സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ തടയാൻ 1972ലെ കേന്ദ്ര വനം വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലയിലെ മലയോര പഞ്ചായത്തുകളിലൂടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 14,15 തീയതികളിൽ ജനകീയ യാത്ര സംഘടിപ്പിക്കുന്നു.
ഇതേ വിഷയം ഉന്നയിച്ചുകൊണ്ട് ഈ മാസം ഇരുപത്തിയേഴാം തീയതി പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെയും എം എൽ എ മാരുടെയും നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന ധർണ്ണയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് ജില്ലയിൽ ജനകീയ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ‘ജീവനാണ് വലുത് -മനുഷ്യജീവൻ ‘ എന്ന മുദ്രാവാക്യം ഉയർത്തി ജില്ലാ പ്രസിഡൻ് പ്രൊഫ.ലോപ്പസ് മാത്യുവിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ യാത്രയ്ക്ക് കർഷക സംഘടനകൾ, പാർട്ടി മണ്ഡലം കമ്മിറ്റികൾ, പോഷക സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ നൽകും. പതിനാലാം തീയതി 2.30 ന് പിണ്ണാക്കനാട് ജംക്ഷനിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി ജാഥാ ക്യാപ്റ്റന് പതാക കൈമാറിക്കൊണ്ട് ജനകീയ യാത്ര ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5:30 ന് പൂഞാർ ഠൗണിൽ ചേരുന്ന സമാപന സമ്മേളനം ജോബ്ബ് മൈക്കിൾ എം എൽ എ യും പതിനഞ്ചാം തിയതി രാവിലെ ഒൻപത് മണിയ്ക്ക് കൂട്ടിയ്ക്കലിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഗവൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ ജയരാജും വൈകുന്നേരം ആറുമണിക്ക് മടുക്കയിൽ ചേരുന്ന സമാപന സമ്മേളനം പ്രമോദ് നാരായണൻ എം എൽ എ യും ഉദ്ഘാടനം ചെയ്യും. ജനകീയ യാത്രയുടെ വിജയത്തിനായി കോട്ടയത്ത് ഫെഫ.ലോപ്പസ് മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ നേതൃയോഗം പാർട്ടി വൈസ് ചെയർമാൻ തോമസ് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്തു.ജോബ് മൈക്കിൾ എംഎൽഎ, സ്റ്റീഫൻ ജോർജ്, ജോസ് ടോം, ബേബി ഉഴുത്തുവാൽ , വിജി എം തോമസ്, ജോർജുകുട്ടി അഗസ്തി,ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സഖറിയാസ് കുതിരവേലി, ജോസ് പുത്തൻ കാലാ,സാജൻ കുന്നത്ത്, ജോസഫ് ചാമക്കാല, സിറിയക് ചാഴികാടൻ, ബ്രൈറ്റ് വട്ട നിരപ്പേൽ, എ എം മാത്യു, ജോജി കുറത്തിയാടൻ, ജോസ് ഇടവഴിയ്ക്കൽ, ലാലിച്ചൻ കുന്നിപ്പറമ്പിൽ, മാത്തുക്കുട്ടി കുഴിഞ്ഞാലിൽ,സോണി തെക്കേൽ , ബിനോ ജോൺ രാജു ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
