video
play-sharp-fill
മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ ; കേരളപ്പിറവി ദിനത്തിൽ ഹരിത പ്രഖ്യാപനങ്ങളുമായി സംസ്ഥാനം ; 13353 സ്ഥാപനങ്ങളും ഓഫീസുകളും 68 ടൂറിസ്റ്റ് കേന്ദ്രങ്ങൾ 810 ടൗണുകൾ 6048 ഹരിതവിദ്യാലയങ്ങൾ 315 പൊതുസ്ഥലങ്ങൾ 298 ഹരിതകലാലയങ്ങളെയും ഹരിതമാക്കി പ്രഖ്യാപിക്കും

മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ ; കേരളപ്പിറവി ദിനത്തിൽ ഹരിത പ്രഖ്യാപനങ്ങളുമായി സംസ്ഥാനം ; 13353 സ്ഥാപനങ്ങളും ഓഫീസുകളും 68 ടൂറിസ്റ്റ് കേന്ദ്രങ്ങൾ 810 ടൗണുകൾ 6048 ഹരിതവിദ്യാലയങ്ങൾ 315 പൊതുസ്ഥലങ്ങൾ 298 ഹരിതകലാലയങ്ങളെയും ഹരിതമാക്കി പ്രഖ്യാപിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം :ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ലക്ഷ്യത്തിലേക്ക് എത്തുന്നതിന്റെ ഭാഗമായുള്ള ഹരിത മാതൃകാ പ്രഖ്യാപനങ്ങൾ സംസ്ഥാനത്ത് നവംബർ 1 കേരളപ്പിറവി ദിനത്തിൽ നടക്കും. ഒക്ടോബർ 2 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഈ ജനകീയ ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

അഞ്ച് ഘട്ടങ്ങളിലായി നടത്തുന്ന ക്യാമ്പയിന്റെ ഒന്നാം ഘട്ടം പ്രവർത്തനങ്ങൾ പ്രഖ്യാപിക്കുന്ന കേരളപ്പിറവി ദിനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഹരിത ടൌണുകൾ, ഹരിത മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ, ഹരിത ടൂറിസം കേന്ദ്രങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത കലാലയങ്ങൾ, ഹരിത അയൽക്കൂട്ടങ്ങൾ തുടങ്ങിയവയാണ് ഹരിത പദവിയിലേക്ക് എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവംബർ 1 ന് കേരളത്തിൽ 13353 സ്ഥാപനങ്ങളും ഓഫീസുകളുമാണ് ഹരിതമായി പ്രഖ്യാപിക്കുന്നത്. എല്ലാ ജില്ലകളിലുമായി 68 ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇന്നേ ദിവസം ഹരിത ടൂറിസം കേന്ദ്രങ്ങളായി മാറും. 810 ടൌണുകൾ ഹരിത സുന്ദരടൌണുകളായി പ്രഖ്യാപിക്കും. 6048 ഹരിതവിദ്യാലയങ്ങളെയും 315 പൊതുസ്ഥലങ്ങളെയും 298 ഹരിതകലാലയങ്ങളെയും ഹരിതമാക്കി പ്രഖ്യാപിക്കും.

24713 അയൽക്കൂട്ടങ്ങളാണ് കേരളപ്പിറവിയിൽ ഹരിത പദവിയിലേക്ക് എത്തുന്നത്. 2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനംമുതൽ 2025 മാർച്ച് 30 വരെ (അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം ) വരെയാണ് ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുക. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും ടൌണുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവ മാലിന്യമുക്തമാക്കി സൗന്ദര്യവത്ക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വ്യാപാരി വ്യവസായി സംഘടനകൾ, ഗ്രന്ഥശാലകൾ, രാഷ്ട്രീയ പാർട്ടികൾ, തൊഴിലാളി സംഘടനകൾ, യുവജനപ്രസ്ഥാനങ്ങൾ , വിവിധ സർക്കാർ വകുപ്പുകൾ, മറ്റ് സന്നദ്ധസംഘടനകൾ എന്നിവയുടെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും സഹകരണത്തോടെ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട്, ക്ലീന്‍ കേരള കമ്പനി, കില, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയുടെ ഏകോപനത്തിൽ എല്ലാ ജനവിഭാഗങ്ങളുടേയും പങ്കാളിത്തത്തോടെയാണ് ആറുമാസം നീണ്ടുനില്‍ക്കുന്ന ഈ ജനകീയ ക്യാമ്പയിൻ കേരളം ഏറ്റെടുത്തിരിക്കുന്നത്.