play-sharp-fill
ജനതാദൾ സ്ഥാനാർത്ഥി മാത്യു മൈക്കിൾ മത്സരിക്കുന്നത് നാലാം സ്ഥാനത്തിന് വേണ്ടി: ചിറയിൽപ്പാടത്ത് ജനതാദളിൽ പേയ്‌മെന്റ് സീറ്റ് വിവാദം; കഴിഞ്ഞ തവണ കെട്ടിവച്ച കാശ് കിട്ടാത്ത സ്ഥാനാർത്ഥിയ്ക്കെതിരെ പ്രതിഷേധം

ജനതാദൾ സ്ഥാനാർത്ഥി മാത്യു മൈക്കിൾ മത്സരിക്കുന്നത് നാലാം സ്ഥാനത്തിന് വേണ്ടി: ചിറയിൽപ്പാടത്ത് ജനതാദളിൽ പേയ്‌മെന്റ് സീറ്റ് വിവാദം; കഴിഞ്ഞ തവണ കെട്ടിവച്ച കാശ് കിട്ടാത്ത സ്ഥാനാർത്ഥിയ്ക്കെതിരെ പ്രതിഷേധം

സ്വന്തം ലേഖകൻ

കോട്ടയം: കഴിഞ്ഞ തവണ ഭാര്യമാർ നേർക്കുനേർ മത്സരിച്ച വാർഡിൽ ഇക്കുറി ഭർത്താക്കന്മാർ മത്സരത്തിനിറങ്ങുമ്പോൾ ജനതാദൾ സ്ഥാനാർത്ഥി മാത്യു മൈക്കിൾ മത്സരിക്കുന്നത് നാലാം സ്ഥാനത്തിനായി. കഴിഞ്ഞ തവണ യു.ഡി.എഫിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിൽ വിജയിച്ച വാർഡിൽ ഇക്കുറിയും കനത്ത മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ തവണ കെട്ടിവച്ച കാശ് പോലും കിട്ടാതിരുന്ന ജനതാദൾ സ്ഥാനാർത്ഥിയുടെ ഭർത്താവിന് ഇത്തവണ സീറ്റ് നൽകിയത് ഇടതു മുന്നണിയിലും വിവാദമായി മാറിയിട്ടുണ്ട്.

നഗരസഭയിലെ 22 ആം വാർഡ് ചിറയിൽപ്പാടത്താണ് ഇടതു മുന്നണിയിൽ വീണ്ടും പേയ്‌മെന്റ് സീറ്റ് വിവാദം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ തവണ ഈ വാർഡിൽ ഇത്തവണ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ഭർത്താക്കന്മാരാണ് മത്സരിക്കാനിറങ്ങിയത്. വാർഡിലെ മൂന്നു സ്ഥാനാർത്ഥികൾ പാർട്ടി മാറി മത്സരിക്കാനെത്തുമ്പോഴാണ് ഇപ്പോൾ മറ്റൊരു വാർഡിൽ നിന്നും മത്സരിക്കാനെത്തിയ ജനതാദൾ സ്ഥാനാർത്ഥിയ്‌ക്കെതിരെ പ്രതിഷേധം ഉയർന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തവണ 22 ആം വാർഡിൽ മത്സരിച്ച സ്വതന്ത്രയായി മത്സരിച്ചു വിജയിച്ചു പിന്നീട് കേരള കോൺഗ്രസിൽ ചേർന്ന അനൂഷ കൃഷ്ണന്റെ ഭർത്താവ് ജയകൃഷ്ണൻ, ഇക്കുറി ഈ വാർഡിലിറങ്ങുന്നത് കൈപ്പത്തി ചിഹ്നത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ്. ഇതേ വാർഡിൽ അനൂഷയുടെ എതിർസ്ഥാനാർത്ഥിയായി മത്സരിച്ച അഞ്ജു സജീവിന്റെ ഭർത്താവ് ജി.സജീവ് കോൺഗ്രസിൽ നിന്ന് കാലുമാറി കേരളാ കോൺഗ്രസിൽ ചേർന്ന് രണ്ടില ചിഹ്നത്തിൽ മത്സരിക്കുമ്പോൾ, കഴിഞ്ഞ തവണത്തെ ഇടതു മുന്നണി സ്ഥനാർത്ഥി ലിൻസി മാത്യുവിന്റെ ഭർത്താവ് മാത്യു മൈക്കിൾ കറ്റയേന്തിയ കർഷക സ്ത്രീ ചിഹ്നവുമായി രംഗത്തുണ്ട്. ഇരുവരും എൽ ഡി എഫ് സ്ഥാനാർത്ഥി എന്നാണ് അവകാശപ്പെടുന്നത്. മുൻപ് കോൺഗ്രസ് കൗൺസിലറായിരുന്ന നാരായണൻ നായരാണ് ഇക്കുറി ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥി.

ഇതിനിടെയാണ് വാർഡിൽ ഇടതു മുന്നണിയിലും ജനതാദള്ളിലും പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. ഇടതു മുന്നണി കോട്ടയം നഗരസഭയിൽ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പരമാവധി സീറ്റുകൾ പിടിച്ചെടുക്കുകയുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനിടെയാണ് 22 ആം വാർഡിൽ വിജയസാധ്യത ഒട്ടുമില്ലാത്ത ജനതാദൾ സ്ഥാനാർത്ഥി മത്സരിക്കാൻ എത്തിയത്.

കഴിഞ്ഞ തവണ ജനതാദൾ സ്ഥാനാർത്ഥിയായി മത്സരിച്ച മാത്യു മൈക്കിളിന്റെ ഭാര്യ ലിൻസി മാത്യുവിന് കെട്ടി വച്ച കാശുപോലും ലഭിച്ചിരുന്നില്ല. മൂന്നാം സ്ഥാനത്താണ് ലിൻസി കഴിഞ്ഞ തവണ എത്തിയത്. എന്നാൽ, ഇത്തവണ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ആരെയൊക്കെയോ സ്വാധീനിച്ചാണ് മാത്യു മൈക്കിൾ സീറ്റ് സ്വന്തമാക്കിയത് എന്നു ജനതാദള്ളിൽ തന്നെ ആരോപണം ഉയർന്നിട്ടുണ്ട്. ഈ ആരോപണങ്ങൾക്കിടെയാണ് മാത്യു മൈക്കിൾ മത്സരത്തിന് ഇറങ്ങിയത്.

പാർട്ടിയിലും ഈ വാർഡിലും കാര്യമായ സ്വാധീനമില്ലാത്ത മാത്യു മൈക്കിൾ മത്സരിക്കാനിങ്ങുമ്പോൾ നാലാം സ്ഥാനത്തേയ്ക്കു പിൻതള്ളപ്പെട്ടാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ജനതാദൾ പ്രവർത്തകർ അടക്കം പറയുന്നത്. നേരത്തെ കോൺഗ്രസിന്റെ കൗൺസിലറായിരുന്നു ജയകൃഷ്ണൻ. കൂറുമാറി വോട്ട് ചെയ്തതിനെ തുടർന്നു ആറു വർഷം അയോഗ്യനാക്കപ്പെട്ടതോടെ ജയകൃഷ്ണൻ ഭാര്യയെ മത്സരിപ്പിക്കുകയും, ഇരുവരും പിന്നീട് കേരള കോൺഗ്രസിൽ ചേരുകയുമായിരുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ഇരുവരും കേരള കോൺഗ്രസ് വിട്ട് കോൺഗ്രസിന്റെ ഭാഗമായത്.