കേട്ടാൽ ഞെട്ടും! ഒറ്റയടിക്ക് 3680 രൂപയുടെ കുതിപ്പ് ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ (21/01/26) സ്വർണ വില

Spread the love

കോട്ടയം : സ്വര്‍ണവിലയില്‍ വൻ കുതിപ്പ്, അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ (21/01/26) സ്വർണ വില.

video
play-sharp-fill

ഗ്രാമിന് 460 രൂപയും പവന് 3680 രൂപയും വര്‍ധിച്ചു.കേരളത്തില്‍ ഇന്നുവരെ ഒറ്റയടിക്ക് ഇത്രയും രൂപ വര്‍ധിച്ചിട്ടില്ല. അരുൺസ് മാരിയാ
ഗോൾഡിൽ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14190 രൂപയാണ് വില. പവന് 113520 രൂപയുമായി. ചരിത്ര വിലയിലാണ് സ്വര്‍ണ വില്‍പ്പന.

ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വര്‍ധനവ് എന്ന് വ്യാപാരികള്‍ പറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുകയാണ്. ഇനിയും വര്‍ധിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വര്‍ണം വാങ്ങുന്നവര്‍ക്ക് മാത്രമല്ല, വില്‍ക്കുന്ന വ്യാപാരികളും വിപണിയിലെ മാറ്റത്തില്‍ അമ്പരപ്പിലാണ്. സ്വര്‍ണ കച്ചവടം താളംതെറ്റുന്ന അവസ്ഥയാണിപ്പോള്‍. ഇത്രയും ഉയര്‍ന്ന വിലയില്‍ പണം കൊടുത്ത് ആഭരണം വാങ്ങാന്‍ ആരും വരില്ലെന്ന് അവര്‍ പറയുന്നു. മാത്രമല്ല, പഴയ സ്വര്‍ണം വിറ്റ് പണമാക്കാന്‍ നിരവധി പേര്‍ വരുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വ്യാപാരികള്‍ നേരിടുന്നത്.

ചൊവ്വാഴ്ച മൂന്ന് തവണ സ്വര്‍ണവില ഉയര്‍ന്നിരുന്നു. പിന്നീട് വൈകീട്ട് താഴുകയും ചെയ്തു. 3160 രൂപയാണ് ചൊവ്വാഴ്ച വര്‍ധിച്ചത്. എന്നാല്‍ ഇന്ന് രാവിലെ മാത്രം 3680 രൂപ വര്‍ധിച്ചു. ഇനിയും മാറ്റം വരാന്‍ സാധ്യതയുണ്ട്.