കുതിച്ചുയർന്ന് സ്വർണ വില ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോള്‍ഡിലെ ഇന്നത്തെ (02/01/2026) സ്വർണ വില

Spread the love

കോട്ടയം :  കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. അറിയാം കോട്ടയം അരുൺസ് മരിയാ ഗോള്‍ഡിലെ ഇന്നത്തെ (02/01/2026) സ്വർണ വില.

video
play-sharp-fill

ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് പവന് 99880 രൂപയാണ് വിപണി വില. 840 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ പവന് 99,040 ആയിരുന്നു വിപണി വില. 22 കാരറ്റ് ഗ്രാം വില 105 രൂപ വര്‍ധിച്ച് 12485 രൂപായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10265 രൂപയും പവന് 82120 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. 688 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

പുതുവര്‍ഷമായ ഇന്നലെ നേരിയ വര്‍ധനവാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് വില കുതിച്ചുകയറിയിട്ടുണ്ട്. രാജ്യാന്തര വിപണിയിലും വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഔണ്‍സിന് 4315 ഡോളറായിരുന്നെങ്കില്‍ ഇന്ന് 4373 ഡോളറായി വര്‍ധിച്ചിട്ടുണ്ട്. രൂപയുടെ മൂല്യവും ക്രൂഡ് ഓയില്‍ വിലയും ഇടിയുന്നത് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇനിയുള്ള ദിവസങ്ങളിലും വില കൂടിയേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.