play-sharp-fill
ജമ്മു കാശ്മീരിൽ നിർത്തി വച്ചിരുന്ന ട്രെയിൻ ഗതാഗതം ഇന്ന് മുതൽ പുനരാരംഭിക്കും

ജമ്മു കാശ്മീരിൽ നിർത്തി വച്ചിരുന്ന ട്രെയിൻ ഗതാഗതം ഇന്ന് മുതൽ പുനരാരംഭിക്കും

 

സ്വന്തം ലേഖകൻ

കാശ്മീർ: കശ്മീരിലെ നിർത്തിവെച്ച ട്രെയിൻ ഗതാഗതം ഇന്ന് മുതൽ പുനരാരംഭിക്കും. ശ്രീനഗർ – ബരാമുള്ള റൂട്ടിലെ സർവീസുകളാവും ആദ്യം പുനരാരംഭിക്കുക. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370 ാം അനുച്ഛേദം റദ്ദാക്കുന്നതിനു മുമ്പാണ് സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്.

നോർത്തേൺ റെയിൽവെ ഡിവിഷണൽ മാനേജർ കഴിഞ്ഞ ദിവസം ബരാമുള്ളയിലേക്ക് ട്രെയിനിൽ യാത്രചെയ്ത് സുരക്ഷ വിലയിരുത്തിയിരുന്നു. വാർത്താ വിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ച സർക്കാർ താഴ്വരയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകരെയും കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിതിഗതികൾ മെച്ചപ്പെട്ട സാഹചര്യത്തിൽ ട്രെയിൻ സർവീസ് ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന് റെയിൽവെ മന്ത്രി പീയുഷ് ഗോയൽ ട്വിറ്ററിലൂടെ വ്യക്തമാക്കി. ശ്രീനഗർ – ബരാമുള്ള റൂട്ടിലെ തീവണ്ടി സർവീസുകളാവും ആദ്യം പുനരാരംഭിക്കുക. തീവണ്ടികൾ ഓടിത്തുടങ്ങുന്നതോടെ കശ്മീരിലെ വിനോദ സഞ്ചാരവും വ്യവസായങ്ങളും ശക്തിപ്രാപിക്കുമെന്ന് കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

നോർത്തേൺ റെയിൽവെ ഡിവിഷണൽ മാനേജർ രാകേഷ് അഗർവാൾ കഴിഞ്ഞ ദിവസം ബദ്ഗാമിൽനിന്ന് ബരാമുള്ളയിലേക്ക് തീവണ്ടിയിൽ സന്ദർശിച്ച് സുരക്ഷ അടക്കമുള്ളവ വിലയിരുത്തിയിരുന്നു.