video
play-sharp-fill

ജമ്മു കാശ്മീരിലും ലഡാക്കിലും ഇനി അഭിവൃദ്ധിയുടെ നാളുകൾ ; മോദിയുടേത് ചരിത്ര വിജയം : എൽ കെ അദ്വാനി

ജമ്മു കാശ്മീരിലും ലഡാക്കിലും ഇനി അഭിവൃദ്ധിയുടെ നാളുകൾ ; മോദിയുടേത് ചരിത്ര വിജയം : എൽ കെ അദ്വാനി

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ പ്രശംസിച്ച് ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ അദ്വാനി. ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ധീരമായ നടപടിയാണ് ഇപ്പോൾ രാജ്യം കൈവരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജനസംഘത്തിന്റെ കാലം മുതൽ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായിരുന്നു ഈ ആവശ്യമെന്ന് അദ്ദേഹം പ്രതികരിച്ചു. മോദി സർക്കാർ നേടിയെടുത്തത് ചരിത്ര വിജയമാണ്. അദ്വാനി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചരിത്രപരമായ കാൽവെപ്പ് നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും അദ്ദേഹം അഭിനന്ദിച്ചു. ജമ്മു കശ്മീരിലും ലഡാക്കിലും സമാധാനവും അഭിവൃദ്ധിയും ഉണ്ടാവാൻ പ്രാർഥിക്കുന്നുവെന്നും അദ്വാനി വ്യക്തമാക്കി.