video
play-sharp-fill

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; സ്ഫോടനത്തിൽ ഒരു കുട്ടി മരിച്ചു ; അഞ്ച് പേർക്ക് പരുക്കേറ്റു ;  24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; സ്ഫോടനത്തിൽ ഒരു കുട്ടി മരിച്ചു ; അഞ്ച് പേർക്ക് പരുക്കേറ്റു ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഇന്നലെ ഭീകരർ വെടിവെപ്പ് നടത്തിയ ഗ്രാമത്തിൽ വീണ്ടും സ്ഫോടനം. അപ്പർ ഡംഗ്രിയിൽ ഇന്നലെ വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ വീടിന് സമീപമാണ് ഇന്ന് വീണ്ടും സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഒരു കുട്ടി മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

ഇതോടെ 24 മണിക്കൂറിനിടെ ഗ്രാമത്തിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. നാല് പേർ അത്യാസന്ന നിലയിലാണ്. പത്തോളം പേർക്ക് പരുക്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകിട്ടായിരുന്നു ധാംഗ്രിയിൽ ആദ്യത്തെ ആക്രമണം നടന്നത്. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരർ നാട്ടുകാരുടെ നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് പേർ ഇന്നലെ തന്നെ മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റിരുന്നു. ഇവരിൽ അത്യാസന്ന നിലയിൽ കഴിഞ്ഞിരുന്ന മൂന്നുപേരിൽ ഒരാളാണ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. ബാക്കിയുള്ളവരെ കശ്മീരിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

പരിക്കേറ്റ മറ്റുള്ളവർ രജൗരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലത്തെ വെടിവെപ്പിൽ പ്രതിഷേധിച്ച് മേഖലയിലെ വിവിധ സംഘടനകൾ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടയിലാണ് വീണ്ടും സ്ഫോടനം