മോദി സര്‍ക്കാരിന് ഇത് നിര്‍ണായക ദിനം; ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേസില്‍ സുപ്രീംകോടതി വിധിയ്‌ക്ക് ഇനി മണിക്കൂറുകള്‍

Spread the love

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇന്ന്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുന്നത്.

ബെഞ്ചിലെ അംഗവും, കാശ്മീരി പണ്ഡിറ്റുമായ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗള്‍ ഈ മാസം 25ന് വിരമിക്കാനിരിക്കെയാണ് വിധിയെന്നത് ശ്രദ്ധേയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേക പദവി നല്‍കിയ ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കുക മാത്രമല്ല,ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തിരുന്നു. കേന്ദ്ര നടപടിക്കെതിരെ 23 ഹര്‍ജികളാണ് കോടതിയിലുള്ളത്. 16 ദിവസമാണ് വാദം കേട്ടത്.