ജമ്മുകശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; നാല് ഭീകരരെ വധിച്ചു; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

Spread the love

ശ്രീനഗർ: ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികർക്ക് വീരമൃത്യു.

video
play-sharp-fill

നാല് ഭീകരരെ വധിക്കുകയും ചെയ്തു.
കുല്‍ഗാം ജില്ലലെ മോഡർഗാം ഗ്രാമത്തിലും ഫ്രിസല്‍ മേഖലയിലുമാണ് ഏറ്റുമുട്ടലുണ്ടായത്.

ശനിയാഴ്ച രാവിലെ മോ‍ഡർഗ്രാമില്‍ സിആർപിഎഫും കരസേനയും പൊലീസും ചേർന്ന നടത്തിയ സംയുക്ത പരിശോധനക്ക് നേരെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പില്‍ സൈനികന് ജീവൻ നഷ്ടമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് സംയുക്തസംഘം തിരച്ചില്‍ നടത്തിയത്. വൈകിട്ട് ഫ്രിസല്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മറ്റൊരു സൈനികനും ജീവൻ നഷ്ടപ്പെട്ടു.

ഫ്രിസലിലാണ് 4 ഭീകരരെ സൈന്യം വധിച്ചത്. പ്രദേശത്ത് ഇനിയും ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നും തിരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.