ഭീകരരുടെ നാല് സഹായികൾ പൊലീസ് പിടിയിൽ ; നടപടി രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിൽ

metal prison bars with handcuffs on black background
Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഭീകരരുടെ സഹായികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീരിലെ ബുദ്ഗാമിൽ മുസാമിൽ വച്ച് നബി, ഉമർ അജാസ്, റൗഫ് ബട്ട്, ഇഷ്ഫാഖ് ബട്ട് എന്നിവരാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഭീകരരുടെ സഹായികളായ ഇവരെ പൊലീസ് പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്നു നടത്തിയ നീക്കത്തിലായിരുന്നു അറസ്റ്റ്. ഇവരിൽനിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുകളും കണ്ടെത്തി. ഭീകരർക്ക് ഒളിത്താവളങ്ങൾ ഒരുക്കുന്നതിൽ ഇവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൂടാതെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group