
ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടിനിർത്തല്‍ ലംഘിച്ചതായി ഇന്ത്യൻ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഏപ്രില്‍ ഒന്നിന് കൃഷ്ണ ഘാട്ടി മേഖലയില്‍ പാകിസ്താൻ സൈന്യം പട്രോളിങ് നടത്തുന്നതിനിടെ കുഴിബോംബ് സ്ഫോടനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിർത്തല്‍ ലംഘിച്ച് പാക് സൈന്യം ഇന്ത്യൻ സൈന്യത്തിന് നേരെ വെടിവെപ്പ് നടത്തിയത്.
ഇന്ത്യൻ സൈന്യം ഫലപ്രദമായി തിരച്ചടിക്കുകയും ചെയ്തു. സാഹചര്യം ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. സംഭവത്തില്‍ ഇരുഭാഗത്തും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം നിയന്ത്രണ രേഖയില്‍ സമാധാനം നിലനിർത്തുന്നതിന് ഇരുരാജ്യങ്ങളിലേയും മിലിറ്ററി ഓപ്പറേഷൻസ് ഡയക്ടർ ജനറലുകള്‍ തമ്മിലുള്ള ഉടമ്ബടി തത്വങ്ങള്‍ ഉയർത്തിപ്പിടിക്കേണ്ടതത് പ്രധാനമാണെന്ന് ഇന്ത്യൻ സൈന്യം ആവർത്തിച്ചു. ആക്രമത്തിലേക്ക് നയിച്ചേക്കാവുന്ന ആശങ്കകള്‍ പരിഹരിക്കാൻ ഇരു രാജ്യങ്ങളിലേയും സൈനിക ഉദ്യോഗസ്ഥർ തമ്മില്‍ 2021-ല്‍ ധാരണയായിരുന്നു. നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും സമ്മതിച്ച ഇരുപക്ഷവും വെടിനിർത്തലിനും സമ്മതിച്ചിരുന്നു.