കൊറോണയ്ക്കിടയിൽ ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; രണ്ട് തീവ്രവാദികൾ ഉൾപ്പെടെ മൂന്ന് പേരെ ഇന്ത്യൻ സൈന്യം വധിച്ചു

കൊറോണയ്ക്കിടയിൽ ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; രണ്ട് തീവ്രവാദികൾ ഉൾപ്പെടെ മൂന്ന് പേരെ ഇന്ത്യൻ സൈന്യം വധിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ലോകരാജ്യങ്ങൾ കൊറോണ ഭീതിയിൽ വലയുമ്പോൾ ജമ്മുകാശ്മീരിൽ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ.

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഇന്ത്യൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ വധിച്ചു. തീവ്രവാദികൾക്കൊപ്പം, തീവ്രവാദികൾക്ക് സഹായം നൽകിയിരുന്ന ഒരാളെയും സൈന്യം വധിച്ചിട്ടുണ്ടെന്ന് വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാവിലെ ജമ്മു – കാശ്മീരിൽ പുൽവാമ ജില്ലയിലെ അവന്തിപ്പൊരയിൽ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്. അതേസമയം ഈ മേഖലയിൽ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞ ദിവസം ഷോപ്പിയാൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളെ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു. അൻസാർ ഗാസ്വാത് ഉൾ ഹിന്ദ് എന്ന സംഘടനയുടെ തീവ്രവാദികളെയാണ് ഷോപ്പിയാനിൽ കഴിഞ്ഞ ദിവസം സൈന്യം വധിച്ചത്.