video
play-sharp-fill

ജമ്മു കാശ്മീരിൽ മൈൻ പൊട്ടിത്തെറിച്ച് ലഫ്റ്റനൻറ് ജനറൽ ഉൾപ്പെടെ നാല് സൈനികർക്ക് പരിക്കേറ്റു

ജമ്മു കാശ്മീരിൽ മൈൻ പൊട്ടിത്തെറിച്ച് ലഫ്റ്റനൻറ് ജനറൽ ഉൾപ്പെടെ നാല് സൈനികർക്ക് പരിക്കേറ്റു

Spread the love

 

സ്വന്തം ലേഖകൻ

ശ്രീനഗർ: ജമ്മു കാശ്മീരിൽ മൈൻ പൊട്ടിത്തെറിച്ച് ലഫ്റ്റനൻറ് ജനറൽ ഉൾപ്പെടെ നാല് സൈനികർക്ക് പരിക്കേറ്റു. ബുധനാഴ്ച രജൗരി സെക്ടറിലാണ് സംഭവമുണ്ടായത്. സൈനികരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ട് .

നൗഷേര സെക്ടറിൽ ബുധനാഴ്ച ഭീകരാക്രമണം നടന്നിരുന്നു. ആക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് രജൗരി സെക്ടറിൽ മൈൻ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group