
തുടര്‍ച്ചയായ ആക്രമണങ്ങള്‍ ; സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താൻ രാജ്നാഥ് സിംഗ് ജമ്മുകശ്മീരില്‍ ; ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച.
ഡൽഹി : പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ജമ്മുകശ്മീരില്‍ എത്തി. ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന പ്രതിരോധ മന്ത്രി ജമ്മുകശ്മീരിലെ സുരക്ഷയും വിലയിരുത്തും.കരസേന മേധാവി മനോജ് പാണ്ഡെയും കരസേന മേധാവിക്ക് ഒപ്പമുണ്ട്.
പൂഞ്ചിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് കരസേന മേധാവി ജമ്മു കശ്മീരിലെത്തുന്നത്. ലെഫ്റ്റനൻറ് ഗവര്‍ണര്‍ മനോജ് സിൻഹയുമായും പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. അതേസമയം ജമ്മുകശ്മീരില്‍ പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം നടക്കാനിരിക്കെ ബരാമുള്ള ശ്രീനഗര്‍ ഹൈവേയില്‍ സുരക്ഷ സേന ബോംബ് കണ്ടെടുത്തു.
Third Eye News Live
0