play-sharp-fill
ജാമിയ മിലിയയിലെ പ്രക്ഷോഭം :  പോലീസിനു നേരെ നടക്കുന്ന വിമർശനം അടിസ്ഥാനരഹിതം ഡൽഹി പോലീസ്

ജാമിയ മിലിയയിലെ പ്രക്ഷോഭം : പോലീസിനു നേരെ നടക്കുന്ന വിമർശനം അടിസ്ഥാനരഹിതം ഡൽഹി പോലീസ്

 

സ്വന്തം ലേഖകൻ

ഡൽഹി: ജാമിയ മിലിയയിൽ ആവശ്യത്തിലധികം പോലീസ് സംഘത്തെ ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിട്ടുവെന്നും അക്രമം അഴിച്ചുവിട്ടുവെന്ന വിമർശനം അടിസ്ഥാനരഹിതമെന്ന് ഡൽഹി പോലീസ്. പ്രതിഷേധ സാഹചര്യത്തെ നേരിടാനായുള്ള ഏറ്റവും കുറഞ്ഞ പോലീസ് സംഘത്തെ മാത്രമാണ് സ്ഥലത്ത് ഉപയോഗിച്ചിരുന്നതെന്ന് ഡൽഹി പോലീസ് പിആർഒ എംഎസ് രൺധാവ പറഞ്ഞു.

വിദ്യാർഥികൾക്കെതിരെയുള്ള നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി ഡൽഹി പോലീസ് രംഗത്തെത്തിയത്.
ഞായറാഴ്ച നടന്ന പ്രതിഷേധം ആക്രമണത്തിലേക്ക് മാറിയപ്പോൾ എസിപി, ഡിസിപി ഉദ്യോഗസ്ഥരുൾപ്പെടെ 30 പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്, ഒരാൾ അതീവഗുരുതരാവസ്ഥയിൽ തീവ്രപരിചരണ യൂണിറ്റിലാണുള്ളതെന്നും എംഎസ് രൺധാവ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group