
ആലപ്പുഴ: ജി സുധാകരനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നുവെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ജെയിംസ് സാമൂവല്‍. ജി സുധാകരന് വക്കീല്‍ നോട്ടീസ് അയക്കും. പത്ത് ദിവസത്തിനുള്ളില്‍ പ്രസ്താവന പിൻവലിക്കണം എന്നാണാവശ്യം.
മണ്ണ് മാഫിയയുടെയോ ഭൂമാഫിയയുടെയോ ഭാഗമായിട്ടില്ല രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചിട്ട് 20 വർഷം കഴിഞ്ഞു . ബജിക്കടയും ലോട്ടറികടയും ആണ് വരുമാനം. ‘വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്’ എന്ന മട്ടിലാണ് ജി സുധാകരനുള്ളത്. എവിടെ നിന്നാണ് വിവരം ലഭിച്ചത് എന്ന് വ്യക്തമാക്കണമെന്നും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം അമ്പലപ്പുഴയില്‍ സുധാകരനെ നേരിടാൻ കൂടുതല്‍ സിപിഎം സന്നാഹം ഇറങ്ങും.കേന്ദ്ര സംസ്ഥാന നേതാക്കള്‍ അമ്പലപ്പുഴയില്‍ കേന്ദ്രീകരിക്കും.കുടുംബസംഗമങ്ങളിലും സ്വീകരണ പരിപാടികളിലും മുതിർന്ന നേതാക്കള്‍ പങ്കെടുക്കും.എല്ലാ കേന്ദ്രങ്ങളിലും സുധാകരൻ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറയും.പാർട്ടി വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാവാതിരിക്കാനാണ് സിപിഎം ലക്ഷ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


