
ന്യൂഡൽഹി: ബോംബെ ഹൈക്കോടതി സീനിയർ ജഡ്ജി നിതിൻ മധുകർ ജാംദാർ കേരള ഹൈടക്കോടതി ചീഫ് ജസ്റ്റിസ് ആകും.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ് എന്നിവരടങ്ങുന്ന കൊളീജിയമാണ് ശുപാർശ ചെയ്തത്.
2012 ജനുവരി 23നാണ് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. ബോംബെ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് നിതിൻ ജാംദാർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര സർക്കാറിന്‍റെ സീനിയർ സ്റ്റാന്റിങ് കോൺസൽ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഷോലാപൂരിലെ അഭിഭാഷക കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണ് അദ്ദേഹം.
കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് എ.ജെ ദേശായി ജൂലൈ നാലിന് വിരമിച്ച സാഹചര്യത്തിൽ ആക്ടിങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിനെ നിയമിച്ചിരുന്നു. ജൂലൈ അഞ്ച് മുതലാണ് മുഹമ്മദ് മുഷ്താഖ് ചീഫ് ജസ്റ്റിസിന്‍റെ ചുമതല വഹിച്ചത്.
കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയർ ജഡ്ജിയാണ് കണ്ണൂർ സ്വദേശിയായ ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്. ദേശീയ ശ്രദ്ധ നേടിയ സുപ്രധാനമായ പല വിധികളും ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ് പുറപ്പടുവിച്ചിട്ടുണ്ട്.
2014 ജനുവരി 23ന് കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി അധികാരമേറ്റ മുഹമ്മദ് മുഷ്‌താഖ് 2016 മാർച്ച് 10 മുതലാണ് സ്ഥിരം ജഡ്ജിയായി നിയമിതനായത്.