കാഴ്ചയുടെ വിസ്മയം തീരാൻ രണ്ടു നാൾ മാത്രം ബാക്കി..! ജെമനി സർക്കസ് കാണാൻ നാഗമ്പടത്ത് വൻ ജനത്തിരക്ക്..!

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : നാഗമ്പടം മൈതാനത്തോട് ജെമിനി സർക്കസ് വിട പറയാൻ രണ്ടു ദിവസങ്ങൾ മാത്രം ബാക്കി. മാർച്ച് 6 വരെയാണ് ഷോ. സർക്കസ് കാണാൻ കുടുംബമായെത്തുന്നവരുടേയും കുട്ടികളുടെയും വൻ തിരക്കായിയുരുന്നു കഴിഞ്ഞ ദിവസങ്ങളിൽ.

മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് സർക്കസ് കോട്ടയത്ത് എത്തുന്നത്.കാണാത്ത കാഴ്ചകളുമായാണ് ജമിനി സർക്കസ് വീണ്ടും കോട്ടയത്ത് എത്തിയത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഊഞ്ഞാലാട്ടം, ഗ്ലോബ് റൈഡിങ്, റിങ് ഡാൻസ്, കവർ ബാസ്കറ്റ് ബോൾ, വനിതകളുടെ സൈക്കിൾ അഭ്യാസം, , റഷ്യൻ റിംഗ് അക്രോബാറ്റ് തുടങ്ങി കാണികളെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന നിരവധി അഭ്യാസ പ്രകടനങ്ങളാണ് ജമിനി സർക്കസിലുളളത്

എല്ലാ ദിവസവും മൂന്ന് ഷോകളാണ് ഉള്ളത്. ഉച്ചകഴിഞ്ഞ് ഒരു മണിക്കും നാല് മണിക്കും വൈകിട്ട് ഏഴ് മണിക്കും. 100, 150, 200, 300 എന്നിങ്ങനെ നാല് നിരക്കുകളിലാണ് സീറ്റുകൾ ക്രമീകരിച്ചിട്ടുള്ളത്.

അത്ഭുതങ്ങളും അഭ്യാസപ്രകടനങ്ങളുമായി കോട്ടയത്തെ ജനങ്ങളിൽ വിസ്മയം തീർത്ത ജെമിനി സർക്കസ് ഇനി രണ്ടു ദിവസം കൂടി മാത്രമാണ് ബാക്കി.