
സ്വന്തം ലേഖിക
തൃശൂർ: തളിക്കുളത്ത് പിതാവിനെയും മാതൃ സഹോദരിയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി. ജമാൽ (60), മാതൃസഹോദരി ഖദീജ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന ജമാലിന്റെ മകൻ ഷെഫീക്കാണ് ഇരുവരേയും കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തിയത്.ഇയാൾക്കും പരുക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പ്രകോപനം സംബന്ധിച്ചുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ആദ്യം പിതാവിനെയാണ് മകൻ തലയ്ക്കടിച്ചത്. പിന്നീട് മാതൃ സഹോദരിയെയും ആക്രമിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം നടക്കുമ്പോൾ മൂവരും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.ഒച്ചകേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ കീഴ്‌പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ജമാലിനേയും ഖദീജയേയും ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ചികിത്സയ്ക്ക് ശേഷമാകും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് പൊലീസ് പറയുന്നു.