
കോന്നി : പത്തനംതിട്ട കോന്നിയിൽ ജമാഅത്ത് സെക്രട്ടറിക്ക് വെട്ടേറ്റു. കോന്നി ജമാഅത്ത് സെക്രട്ടറി കാസിം കോന്നിക്കാണ് വെട്ടേറ്റത്. സംഭവത്തിൽ വെള്ളപ്പാറ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഇയാൾ പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ കിടന്ന വാഹനങ്ങൾ കല്ലുകൊണ്ട് ഉരച്ച് കേടുപാട് വരുത്തിയിരുന്നു, ഇത്തിനെതിരെ ജമാഅത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസിന്റെ നിഗമനം.
ആക്രമണത്തിൽ പരിക്കേറ്റയാളെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


