വെള്ളം കുടിക്കാൻ വരട്ടെ: വാ… ലാബിലേക്ക് പോകാം: . കുമരകത്ത് ജലഗുണനിലവാര പരിശോധന ലാബ് പ്രവർത്തനം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: വെള്ളത്തിന്റെ കാര്യത്തിൽ ഇനി പേടിക്കേണ്ട. ശുദ്ധമാണോ അല്ലയോ എന്നറിയാൻ മാർഗമുണ്ട്.

video
play-sharp-fill

കുമരകത്തെയും സമീപപ്രദേശങ്ങളിലെയും പൊതുജനങ്ങൾക്കു ഏറെ പ്രയോജനപ്രദമായ ജലഗുണനിലവാര പരിശോധനാ ലാബ് കുമരകം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു.

ലാബിന്റെ ഔദ്യോഗിക ഉദ്ഘാടനം സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ . വി. ബിന്ദു അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ഹരിതകേരളം സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. ടി. എൻ. സീമ മുഖ്യ പ്രഭാഷണം നടത്തി.

യോഗത്തിൽ കുമരകം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ധന്യ സാബു, ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മേഖല ജോസഫ്, പി ടി എ പ്രസിഡന്റ്‌. വി. എസ് സുഗേഷ്, പി. ഐ എബ്രഹാം, പി. പ്രസാദ്, ബിജീഷ്. വി. എസ്, പ്രിൻസിപ്പാൾ ബീയാട്രീസ് മറിയ എന്നിവർ പങ്കെടുത്തു.