
കോട്ടയം: കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സി (KRWSA) (ജലനിധി)യില്‍ ജോലി നേടാന്‍ അവസരം. ഡയറക്ടര്‍ തസ്തികയിലാണ് പുതിയ റിക്രൂട്ട്മെന്റ്.
ആകെ 01 ഒഴിവാണുള്ളത്. താല്പര്യമുള്ളവര് ജൂണ്‍ 13ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സി (ജലനിധി)യില്‍ ഡയറക്ടര്‍ (ടെക്നിക്കല്‍) റിക്രൂട്ട്മെന്റ്. ആകെ ഒരു ഒഴിവാണുള്ളത്. താല്‍ക്കാലിക കരാര്‍ നിയമനമാണ് ഇപ്പോള്‍ നടക്കുക.
കേരളത്തില്‍ തിരുവനന്തപുരത്തായിരിക്കും നിയമനം.
പ്രായപരിധി
58 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം. പ്രായം 01.05.2025 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
ബിടെക് (സിവില്‍ എഞ്ചിനീയറിങ്) പാസായിരിക്കണം.
സിവില്‍ എഞ്ചിനീയറിങ് പ്രവൃത്തികളില്‍ കുറഞ്ഞത് 12 വര്‍ഷത്തെ പരിചയം ആവശ്യമാണ്. വാട്ടര്‍ സപ്ലൈ, സാനിറ്റേഷന്‍, സീവറേജ് പ്രോജക്ടുകളുടെ ഡിസൈനിങ്ങിലും നടപ്പാക്കലിലും പരിചയം വേണം.
ജലിനിധി പദ്ധതിയില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ശമ്പളമായി 73,500 രൂപ ലഭിക്കും.
അപേക്ഷ
താല്പര്യമുള്ളവര് ജലനിധിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്മെന്റ് പേജില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക. പൂരിപ്പിച്ച അപേക്ഷ വിദ്യാഭ്യാസം, പ്രായം, ജാതി, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ അറ്റസ്റ്റ് ചെയ്ത് അയക്കണം.
വിലാസം: ദി എക്സിക്യൂട്ടീവ് ഡയറക്ടര്‍, കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സി (KRWSA), 2nd ഫ്ളോര്‍, പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, ജലഭവന് കാമ്ബസ്, വെള്ളയമ്ബലം, തിരുവനന്തപുരം- 695033
വെബ്സൈറ്റ്: https://jalanidhi.kerala.gov.in/