video
play-sharp-fill
ജലന്ധർ ബിഷപ്പിനെതിരായ പീഡന പരാതിയിൽ ഇടപെടാനില്ലെന്ന് കേന്ദ്രമന്ത്രി കണ്ണന്താനം

ജലന്ധർ ബിഷപ്പിനെതിരായ പീഡന പരാതിയിൽ ഇടപെടാനില്ലെന്ന് കേന്ദ്രമന്ത്രി കണ്ണന്താനം

സ്വന്തം ലേഖകൻ
കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ഇടപെടാനില്ലെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നിലനിൽക്കുന്ന പരാതി പൊലീസ് അന്വേഷണം നടക്കുന്ന വിഷയത്തിൽ ഇടപെടുന്നത് ശരിയല്ലെന്നും കണ്ണന്താനം പറഞ്ഞു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ മാർ ജേക്കബ് മനത്തോടത്ത് എന്നിവരുമായി അൽഫോൺസ് കണ്ണന്താനം കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കേസിൽ ഉജ്ജയിൻ ബിഷപ്പിൽ നിന്ന് ഇന്ന് പൊലീസ് മൊഴിയെടുക്കും. കന്യാസ്ത്രി പരാതി കൈമാറിയത് ഉജ്ജയിൻ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേയിലിനായിരുന്നു, ഇതിന്റെ പശ്ചാത്തലത്തിലാണ് മൊഴിയെടുപ്പ്. തുടർന്ന് ഉജ്ജയിനിൽ നിന്ന് സംഘം തിരിച്ച് ഡൽഹിയിലെത്തും.