ജലാലാബാദ് ‘പരശുരാമപുരി’ എന്ന് തിരുത്താൻ ആദിത്യനാഥ് സർക്കാർ; തീരുമാനത്തിന് ആഭ്യന്തരമന്ത്രാലയം അനുമതി നൽകി

Spread the love

ന്യൂഡൽഹി : ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിലെ ജലാലാബാദ് നഗരത്തിന്റെ പേര് ‘പരശുരാമപുരി’ എന്ന് തിരുത്താൻ ആദിത്യനാഥ് സർക്കാർ. തീരുമാനത്തിന് ആഭ്യന്തരമന്ത്രാലയം അനുമതി നൽകി.

നൂറ്റാണ്ടുകൾ പഴക്കമുള്ള പേരുമാറ്റിയുള്ള വിജ്ഞാപനം യുപി സർക്കാർ ഉടൻ പുറത്തിറക്കും. മുകൾ ചക്രവർത്തി ജലാലുദ്ദീൻ മുഹമ്മദ് അക്ബറിന്റെ സ്മരണാർത്ഥമാണ് 1560 ൽ നഗരത്തിന് ജലാലബാദ് എന്ന പേര് നൽകിയത്.

പരശുരാമന്റെ ജന്മസ്ഥലമാണ് ഇവിടം ഇന്ന് അവകാശപ്പെട്ട് പേര് മാറ്റാൻ സംഘപരിവാർ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. സനാതന സമൂഹത്തിന് അഭിമാന നിമിഷം ആണെന്നും അമദ് ഷായ്ക്ക് നന്ദി അറിയിക്കുന്നു എന്നും പേര് മാറ്റണമെന്നാവശ്യപ്പെട്ട് കത്തുനൽകിയ കേന്ദ്ര ഐ ടി സഹമന്ത്രി ജിതിൻ പ്രസാദ എക്‌സിൽ കുറിച്ചു. അലഹബാദിനെ പ്രയാഗ്രാജായും, ഫൈസാബാധനെ അയോധ്യയായും യുപി സർക്കാർ മാറ്റിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group