
ആലപ്പുഴ: ഏറ്റുമാനൂർ സ്വദേശി ജയ്നമ്മകൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് . തെളിവുകൾ ലഭിച്ചതായി കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി സാജൻ സേവ്യർ പറഞ്ഞു.
2024 സിസംബറിലാണ് ജയ്നമ്മയെ കാണാതായത്. പാലായിൽ പ്രാർത്ഥനാലയത്തിൽ പോകുന്നുവെന്നാണ് വീട്ടിൽ പറഞ്ഞത്. സഹോദരന്റെ പരാതിയിൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ചേർത്തല പള്ളിപ്പുറത്തായിരുന്നു. പിന്നീട് ചേർത്തല സ്വദേശി സെബാസ്റ്റ്യൻ ഫോൺ ചാർജ് ചെയ്യാനായി ഉപയോഗിച്ചു.
സെബാസ്റ്റ്യനെ പിന്നീട് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.
ആലപ്പുഴ ചേർത്തല വാരനാട് സ്വദേശി ഐഷ തിരോധാനത്തിലും ജൈനമ്മ കൊലക്കേസ് പ്രതി സെബാസ്റ്റ്യന് പങ്കെന്ന് സംശയം.
പള്ളിപ്പുറത്ത് നിന്ന് ലഭിച്ച അസ്ഥികള്‍ ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടേത് അല്ലെങ്കില്‍ ഐയിഷയുടെ ബന്ധുക്കളുടെ ഡിഎൻഎ കൂടി പരിശോധിക്കും. സെബാസ്റ്റ്യനുമായി ക്രൈംബ്രാഞ്ച് ചേർത്തലയിലെത്തി തെളിവെടുപ്പ് നടത്തി. ചേർത്തലയില്‍ നിന്ന് കാണാതായ ബിന്ദു പത്മനാഭൻ, ഐഷ, ഏറ്റുമാനൂർ സ്വദേശി ജൈനമ്മ എന്നീ തിരോധാന കേസുകളില്‍ ഏകീകൃത അന്വേഷണം വേണമെന്ന് ആക്ഷൻ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിന്ദു പത്മനാഭനെയും ജൈനമ്മയെയും കാണാതായതിനു പുറമേ ചേർത്തല വാരനാട് സ്വദേശി ഐഷ തിരോധാനത്തിലും സെബാസ്റ്റ്യന് ബന്ധം ഉണ്ടെന്നാണ് സംശയം. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് ഐഷയുടെ അയല്‍വാസിയും സുഹൃത്തുമായ റോസമ്മ പറയുന്നു.
2012 മുതല്‍ കാണാതായ ഐഷയുമായി സെബാസ്റ്റ്യന് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും ഇവരുടെ തിരോധാനത്തില്‍ പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ല. ബിന്ദു പത്മനാഭനെ കാണാതായ കേസിലും സെബാസ്റ്റ്യൻ അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. മൂന്ന് കേസുകളിലും സമഗ്രമായി അന്വേഷണം വേണമെന്നാണ് ബിന്ദു തിരോധാന കേസിലെ ആക്ഷൻ കൗണ്‍സില്‍ ആവശ്യപ്പെടുന്നത്.
ജൈനമ്മയുടെ തിരോധാനക്കേസില്‍ കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സെബാസ്റ്റ്യനെ ചേർത്തലയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സ്വർണ്ണം വില്‍പ്പന നടത്തിയ കടയിലും പണയംവച്ച ധനകാര്യ സ്ഥാപനത്തിലുമായിരുന്നു തെളിവെടുപ്പ്. ഈ ആഭരണങ്ങള്‍ ജൈനമ്മയുടേത് തന്നെയാണോ എന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്. അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തും. മൂന്ന് സ്ത്രീകളുടെയും തിരോധാന കേസുകളില്‍ വലിയ ദുരൂഹതയാണ് ഒളിഞ്ഞിരിക്കുന്നത്.