ഏറ്റുമാനൂരില്‍ നിന്നും കാണാതായ ജൈനമ്മയെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയത് തന്നെയെന്ന് കോട്ടയം ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്:ഉടൻതന്നെ ഈ റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കും.

Spread the love

കോട്ടയം: ഏറ്റുമാനൂരില്‍ നിന്നും കാണാതായ ജൈനമ്മയെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയത് തന്നെയെന്ന് കോട്ടയം ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്.
ഉടൻതന്നെ ഈ റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കും.
കൊലപാതകം തട്ടിക്കൊണ്ടുപോകല്‍ തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേർത്താണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ജൈനമ്മയുടെ ഡിഎൻഎ ടെസ്റ്റ്

ലഭിക്കുന്നതിന് മുൻപ് തന്നെ കൊലപാതകത്തില്‍ സെബാസ്റ്റ്യന്റെ പങ്ക് വ്യക്തമായ സാഹചര്യത്തിലാണ് കൊലക്കുറ്റം ചുമത്തി കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കുന്നത്. കൊലപാതകത്തിന് ശേഷം ജൈനമയുടെ സ്വർണാഭരണങ്ങളും മറ്റും തട്ടിയെടുത്ത് വില്പന നടത്തിയത് മറ്റും പോലീസ് കണ്ടെടുത്തിരുന്നു.

മാത്രമല്ല ജൈനമ്മ കൊല്ലപ്പെട്ട ശേഷം ആ ഫോണ്‍ ഉപയോഗിച്ച്‌ സെബാസ്റ്റ്യൻ നടത്തിയ തട്ടിപ്പുകളും സെബാസ്റ്റ്യന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ജൈനമയുടെതെന്ന് സംശയിക്കുന്ന മൃതദേഹ

അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു ഇത്തരത്തില്‍ കൃത്യമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് സെബാസ്റ്റ്യനെ പ്രതിചേർത്തുകൊണ്ട് കുറ്റപത്രം തയ്യാറാക്കിയത്. ഒപ്പം ആലപ്പുഴ ക്രൈംബ്രാഞ്ച് ബിന്ദു പത്മനാഭന്റെ കേസിലും സെബാസ്റ്റ്യനെ കൊലക്കുറ്റം ചുമത്തി പ്രതിചേർത്തിട്ടുണ്ട്.

പലപ്പോഴായി ഉപയോഗിച്ചത് 3 ഫോണുകള്‍, മുറിയിലെ രക്തക്കറ; ജെയ്നമ്മ വധക്കേസില്‍ സെബാസ്റ്റ്യന്‍റെ വീട്ടില്‍ വീണ്ടും തെളിവെടുപ്പ്

2016 ന് ശേഷം ബിന്ദു പത്മനാഭനെ കാണാതായതിന് പിന്നില്‍ സെബാസ്റ്റ്യൻ ആണെന്ന് അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്. ഇവരുടെ വസ്തുക്കളും സ്വർണാഭരണങ്ങളും സെബാസ്റ്റ്യൻ വിറ്റതായും കൃത്യമായ തെളിവുകള്‍ പോലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവെടുപ്പുകള്‍ക്കായി അടുത്തദിവസം ആലപ്പുഴ ക്രൈംഞ്ച് സംഘം സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

10 ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്. ഇതോടെ കോട്ടയം ജൈനമ്മയെയും ബിന്ദു പത്മനാഭനെയും കൊലപ്പെടുത്തിയത് തന്നെയാണെന്ന് അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്.