play-sharp-fill
ജെയിന്‍ (ഡീംഡ്-ടു-ബി) യൂണിവേഴ്സിറ്റിയുടെ യുജി, പിജി ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ മേയ് 9-ന്

ജെയിന്‍ (ഡീംഡ്-ടു-ബി) യൂണിവേഴ്സിറ്റിയുടെ യുജി, പിജി ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ മേയ് 9-ന്

സ്വന്തം ലേഖകൻ

കൊച്ചി: ജെയിന്‍ (ഡീംഡ്-ടു-ബി) യൂണിവേഴ്സിറ്റി കൊച്ചി ഓഫ് കാമ്പസില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ മേയ് 9, ശനിയാഴ്ച നടക്കും.

ലോക്ക്ഡൗണ്‍ കാലത്തു വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ ഓണ്‍ലൈനായി പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുവാനും അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുവാനും ഉതകുന്ന രീതിയിലാണ് ജെയിന്‍ എന്‍ട്രന്‍സ് ടെസ്റ്റ് (JET) രൂപകല്‍പന ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോമേഴ്സ്, മാനേജ്മെന്റ്, സയന്‍സ്, ആര്‍ട്ട്സ്, ഡിസൈന്‍ വിഷയങ്ങളിലായി 60-ലേറെ കോഴ്സുകളിലേക്കാണ് പ്രവേശന പരീക്ഷ നടത്തുന്നത്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതമായി അടച്ചിട്ടതോടെ തുടര്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും ആശങ്ക പരിഗണിച്ചാണ് ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്ന് ജെയിന്‍ യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് www.jainuniversity.ac.in/kochi എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ +91 92073 55555 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.