play-sharp-fill
രജനീകാന്തിന്റെ ജയിലര്‍ക്കെതിരെ മോശം റിവ്യു പറഞ്ഞു ; യുവാക്കളെ വളഞ്ഞിട്ട് തല്ലി ആരാധകര്‍

രജനീകാന്തിന്റെ ജയിലര്‍ക്കെതിരെ മോശം റിവ്യു പറഞ്ഞു ; യുവാക്കളെ വളഞ്ഞിട്ട് തല്ലി ആരാധകര്‍

സ്വന്തം ലേഖകൻ 

ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രമായ ജയിലര്‍ക്കെതിരെ മോശം റിവ്യു പറഞ്ഞ രണ്ട് യുവാക്കളെ വളഞ്ഞിട്ട് തല്ലി ആരാധകര്‍. ചെന്നൈയിലെ ക്രോംപേട്ട് മേഖലയിലെ വെട്രി തിയേറ്ററില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ചിത്രത്തെ കുറിച്ച് ഇവര്‍ നെഗറ്റീവ് റിവ്യൂ പറഞ്ഞത്. ആദ്യ ഷോ കഴിഞ്ഞാല്‍ സാധാരണ സംഭവിക്കുന്ന കാര്യമാണിത്.

മാധ്യമപ്രവര്‍ത്തകര്‍ പ്രേക്ഷകരില്‍ നിന്ന് ആദ്യ പ്രതികരണമെന്ന നിലയില്‍ സിനിമയെ കുറിച്ച് ചോദിക്കാറുണ്ട്. എന്നാല്‍ ഈ യുവാക്കള്‍ സിനിമ ഇഷ്ടമായില്ലെന്ന് പറഞ്ഞ് കൊണ്ടിരിക്കെയാണ് പ്രശ്‌നങ്ങളുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമ എങ്ങനെയുണ്ടെന്ന് ആദ്യ ഷോ കണ്ട ഇവരോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. അവര്‍ ചിത്രത്തെ കുറിച്ച് അഭിപ്രായം പറയുന്നതിനിടെയായിരുന്നു ആക്രമണം. ഈ രണ്ട് പേരും ദളപതി വിജയ് ആരാധകര്‍ ആണെന്നായിരുന്നു ആക്രമിക്കാനുള്ള കാരണമായി രജനി ആരാധകര്‍ പറഞ്ഞത്.