ജയിലില്‍ കിടക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് സുവര്‍ണ്ണാവസരം; അഞ്ഞൂറ് രൂപയ്ക്ക് ഒരു ജയില്‍പുള്ളിയുടെ ജീവിതം 24 മണിക്കൂര്‍ അനുഭവിക്കാം; ജയില്‍ ടൂറിസത്തിന് സാധ്യതകളേറുന്നു

ജയിലില്‍ കിടക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് സുവര്‍ണ്ണാവസരം; അഞ്ഞൂറ് രൂപയ്ക്ക് ഒരു ജയില്‍പുള്ളിയുടെ ജീവിതം 24 മണിക്കൂര്‍ അനുഭവിക്കാം; ജയില്‍ ടൂറിസത്തിന് സാധ്യതകളേറുന്നു

സ്വന്തം ലേഖകന്‍

ബംഗ്ലുരു: ജയില്‍ ജീവിതം അനുഭവിച്ചറിയാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരമൊരുക്കുകയാണ് കര്‍ണാടക ബെലാഗവിയിലെ ഹിന്‍ഡാല്‍ഗ സെന്‍ട്രന്‍ ജയില്‍ അധികൃതര്‍. അഞ്ഞൂറ് രൂപ ഫീസടച്ച് 24 മണിക്കൂര്‍ ഒരു ജയില്‍പുള്ളിയുടെ ജീവിതം ആസ്വദിക്കാം. ജയില്‍ ജീവിതം പരിചയപ്പെടുത്തുന്ന ജയില്‍ ടൂറിസമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പുലര്‍ച്ചെ മണിയടിയോടെയാവും ദിനചര്യ ആരംഭിക്കുന്നത്. ജയിലിലെ യൂണിഫോം ധരിക്കണം. തടവുപുള്ളികള്‍ക്ക് നല്‍കുന്നത് പോലെ നമ്ബര്‍ ലഭിക്കും. മറ്റ് തടവുപുള്ളികള്‍ക്കൊപ്പം സെല്‍ പങ്കിടേണ്ടി വരും. തടവുപുള്ളികള്‍ക്ക് നല്‍കുന്ന അതേ ഭക്ഷണം തന്നെ കഴിക്കേണ്ടതുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയിലിനകത്ത് പൂന്തോട്ടനിര്‍മാണം, പാചകം, ശുചീകരണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുകയും വേണം. മറ്റ് തടവുകാരോടെന്ന പോലെ തന്നെയാവും സന്ദര്‍ശകരോടുമുള്ള അധികൃതരുടെ പെരുമാറ്റം.

ചിലപ്പോള്‍ കൊടിയ കുറ്റവാളികളോടൊപ്പം കഴിയേണ്ടിയും വരും. പ്രതികളോടൊപ്പം കഴിയുന്നത് ജയില്‍വാസത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിക്കുമെന്ന് ജയിലധികൃതര്‍ പറയുന്നു.

ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നതിലൂടെ കുറ്റകൃത്യങ്ങളില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുമെന്ന പ്രതീക്ഷയും ഉദ്യോഗസ്ഥര്‍ പങ്കുവെച്ചു