video
play-sharp-fill

ജയിലുകളില്‍ തടവുകാര്‍ക്ക് തൂശനിലയില്‍ ഓണസദ്യ; ഒപ്പം വറുത്തരച്ച കോഴിക്കറി; സദ്യ ഒരുക്കുന്നത് സംസ്ഥാനത്തെ 56 ജയിലുകളിലായി പതിനായിരത്തോളം അന്തേവാസികൾക്ക്

ജയിലുകളില്‍ തടവുകാര്‍ക്ക് തൂശനിലയില്‍ ഓണസദ്യ; ഒപ്പം വറുത്തരച്ച കോഴിക്കറി; സദ്യ ഒരുക്കുന്നത് സംസ്ഥാനത്തെ 56 ജയിലുകളിലായി പതിനായിരത്തോളം അന്തേവാസികൾക്ക്

Spread the love

സ്വന്തം ലേഖിക

കണ്ണൂര്‍: ഓണനാളില്‍ ജയിലുകളിലും നല്ല ഒന്നാന്തരം സദ്യയൊരുങ്ങും.

ഇത്തവണ സദ്യയ്ക്ക് കൂട്ടിന് വറുത്തരച്ച കോഴിക്കോറിയുമുണ്ട്.
അന്തേവാസികള്‍ക്ക് പ്ലേറ്റിന് പകരം ഇലയിട്ടാണ് ഭൂരിഭാഗം ജയിലുകളിലും സദ്യ വിളമ്പുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയില്‍ അന്തേവാസികളുടെ സാധാരണ മെനുവില്‍ കോഴിവിഭവം ഇല്ല. ഓണംനാളില്‍ വറുത്തരച്ച കോഴിക്കറിയടക്കം ഉണ്ടാകും. പായസമടക്കമുള്ള സദ്യയാണ് വിളമ്പുക. അന്തേവാസികളാണ് സദ്യ ഒരുക്കുന്നത്. സംസ്ഥാനത്തെ 56 ജയിലുകളിലായി പതിനായിരത്തോളം അന്തേവാസികളാണുള്ളത്.

1050ലധികം അന്തേവാസികളുള്ള കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ നെയ്‌ച്ചോറും ചിക്കൻകറിയും സലാഡും പാല്‍പ്പായസവും സസ്യാഹാരികള്‍ക്ക് കോളിഫ്ലവറും പരിപ്പും കറിയുമുണ്ട്.
കണ്ണൂര്‍ വനിതാ ജയിലില്‍ ഇലയിട്ട് പച്ചക്കറിസദ്യ ഒരുക്കും. കണ്ണൂര്‍ ജില്ലാ ജയിലിലെ 150ഓളം വരുന്ന അന്തേവാസികള്‍ക്ക് സദ്യയ്ക്കൊപ്പം കോഴിക്കറിയും വിളമ്പും.

സാധാരണ മെനുവില്‍ ഇല്ലാത്ത പൊറോട്ടയും കറിയുമാണ് കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലില്‍ രാവിലത്തെ വിഭവം. ഉച്ചയ്ക്ക് സദ്യ. വൈകിട്ട് ചായയ്ക്കൊപ്പം പലഹാരവും നല്‍ക്കും.

ചീമേനി തുറന്ന ജയിലില്‍ ഉച്ചയ്ക്ക് ഇലയിട്ട സദ്യയുണ്ടാകും. പച്ചടി, കിച്ചടി മുതല്‍ പായസം വരെ വിളമ്പും. ഇവിടെ ചിക്കൻ ഉണ്ടാകില്ല. പകരം രാവിലെ പുട്ടിനും ചപ്പാത്തിക്കും കോഴിക്കറി കൂട്ടാം. ഓണദിവസം പാചക ഡ്യൂട്ടിക്ക് അധികം പേരുണ്ടാകും. ജയില്‍ ഉദ്യോഗസ്ഥരുടെ സഹായവും ലഭിക്കും.