ഇനി മുതല്‍ തടവുപുള്ളികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസുകള്‍ മാത്രം മതി; സംസ്ഥാനത്തെ ജയിലുകളില്‍ മതപഠന ക്ലാസുകള്‍ വിലക്കി ജയില്‍ മേധാവി ഉത്തരവിട്ടു
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ മതപഠന ക്ലാസുകളും ആത്യാന്മിക ക്ലാസുകളും വേണ്ടെന്ന് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ.
ഇതുമായി ബന്ധപ്പെട്ട എല്ലാ അനുമതികളും കഴിഞ്ഞ മാസം 30 ഓടെ അവസാനിച്ചതായി അദ്ദേഹം അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇനി മുതല്‍ തടവുപുള്ളികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസുകള്‍ മാത്രം മതിയെന്ന് വ്യക്തമാക്കിയ അദ്ദേഹം മോട്ടിവേഷന്‍ സംഘടനകളുടെ പാനല്‍ നല്‍കണമെന്നും ജയില്‍ സൂപ്രണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്തെ എല്ലാ ജയിലുകളിലും മത സംഘടനകള്‍ക്ക് ജയിലുകള്‍ക്ക് അകത്ത് പ്രവേശനം ഉണ്ടായിരുന്നു. ഇവര്‍ തടവുപുള്ളികള്‍ക്ക് ആധ്യാത്മിക ക്ലാസുകള്‍ നല്‍കിയിരുന്നു.
ഇനി ഇത്തരം സംഘടനകള്‍ക്ക് പ്രവേശനം നല്‍കേണ്ടെന്നാണ് ജയില്‍ മേധാവിയുടെ ഉത്തരവ്. ഇതിന് പിന്നില്‍ ചില കാരണങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ എന്താണ് കാരണമെന്ന് വ്യക്തമാക്കിയില്ല.
Third Eye News Live
0