video
play-sharp-fill
ജയിലായ അമ്മയെ കാണണം, രാത്രി ജയിലിന് പുറത്ത് വാശിപിടിച്ച് കരഞ്ഞ് നാല് വയസുകാരൻ ; അമ്മയെ കാണാൻ രാത്രി തന്നെ അനുവാദം നൽകി ജഡ്ജിയും

ജയിലായ അമ്മയെ കാണണം, രാത്രി ജയിലിന് പുറത്ത് വാശിപിടിച്ച് കരഞ്ഞ് നാല് വയസുകാരൻ ; അമ്മയെ കാണാൻ രാത്രി തന്നെ അനുവാദം നൽകി ജഡ്ജിയും

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ജയിലിൽ കഴിയുന്ന അമ്മയെ കാണാൻ ജയിലിന് പുറത്ത് നിർത്താതെ കരഞ്ഞ കുഞ്ഞിന് വേണ്ടി രാത്രിയിൽ അനുവാദം നൽകി കോടതി. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ കോടതിയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ജറൗൺ അലി എന്ന് നാലുവയസ്സുകാരൻ ആണ് തന്റെ അമ്മയെ കാണാൻ രാത്രി നിർത്താതെ കരഞ്ഞത്.

ജറൗൺ ജില്ലാ കോടതിക്ക് പുറത്ത് അമ്മാവനൊപ്പം അമ്മയെ കാണനായി കരഞ്ഞെത്തുകയായിരുന്നു. ദേശീയ വാർത്താ ഏജൻസി മാധ്യമപ്രവർത്തകനാണ് കരയുന്ന കുഞ്ഞിനെ കണ്ടത്. കാര്യം തിരക്കിയപ്പോൾ തന്റെ അമ്മയെ കാണാതെ കരയുന്നതാണെന്ന് വ്യക്തമായി. തന്റെ ജ്യേഷ്ഠൻ ഷഹ്ബാസ് അലി, സഹോദരന്റെ ഭാര്യ അഫ്രീൻ, അമ്മ നഗ്മ എന്നിവരെ ക്രിമിനൽ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതാണ്. സാഗർ സെൻട്രൽ ജയിലിലാണ് അവർ കഴിയുന്നത്. ഇവർക്ക് ജാമ്യം ആവശ്യപ്പെട്ട് റഹ്മാൻ അലി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സമയമാണ് തന്റെ അമ്മയെ കാണുവാൻ കുട്ടി കരഞ്ഞ് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കേട്ടപ്പാടെ വിവരം സെൻട്രൽ ജയിൽ അധികൃതരെ അറിയിച്ചു. ശേഷം ഇവരെ ജയിൽ പരിസരത്തേക്ക് കൊണ്ടു പോയി. കുഞ്ഞിന് തന്റെ അമ്മയെ കാണിക്കാൻ അവസരം നൽകണമെന്ന് റഹ്മാൻ പറഞ്ഞപ്പോൾ ജയിലർ ഇക്കാര്യം ജയിൽ സൂപ്രണ്ടിനെ അറിയിച്ചു. എന്നാൽ ജയിൽ സൂപ്രണ്ട് ആദ്യം കൂടിക്കാഴ്ചയ്ക്ക് സമ്മതം നൽകിയില്ല. ഇപ്പോൾ അതിനുള്ള സമയമല്ല എന്നാണ് സൂപ്രണ്ട് പറഞ്ഞത്. റഹ്മാനോട് കുട്ടിയെ കൂട്ടി രാവിലെ വരാൻ ആവശ്യപ്പെട്ടു. ഈ സമയമൊക്കെയും കുട്ടി കരയുകയായിരുന്നു. അതുകൊണ്ട് തന്നെ റഹ്മാൻ അവിടെ നിന്നും പോകാൻ തയ്യാറായില്ല. അവസ്ഥ മനസ്സിലാക്കിയ സൂപ്രണ്ട് പ്രത്യേക ജഡ്ജിയോട് കാര്യം വ്യക്തമാക്കി. ഇദ്ദേഹം കുട്ടിയുടെ അമ്മയിൽ നിന്നും ഒരു അപേക്ഷ എഴുതി വാങ്ങാൻ ആവശ്യപ്പെട്ടു. ജഡ്ജിയും കോടതിയിൽ എത്തി.

അപ്പോഴേക്കും സമയം രാത്രി എട്ടര ആയിരുന്നു. ജയിൽ അമ്മ എഴുതിയ കത്ത് ജഡ്ജിക്ക് മുൻപിൽ സമർപ്പിച്ചു. അവസാവനം കുട്ടിക്ക് അമ്മയെ കാണാനുള്ള അനുവാദം നൽകി. അനുവാദം ലഭിച്ചപ്പാടെ തന്റെ അമ്മയെ കാണാൻ കുഞ്ഞ് ഓടിയെത്തി. അമ്മയെ കണ്ടതോടെ കുഞ്ഞിന്റെ കരച്ചിലും നിർത്തി. അമ്മയ്ക്കും സന്തോഷമായെന്ന് ജയിൽ സൂപ്രണ്ട് സന്തോഷ് സിങ് സോളങ്കി പറഞ്ഞു. ‘തന്റെ ഔദ്യോഗിക ജീവിതത്തിൽ, രാത്രിയിൽ കോടതി തുറക്കാനായി അപേക്ഷ നൽകുന്ന ആദ്യ സംഭവമാണിതെന്നും മറ്റാരാണെങ്കിലും ഇങ്ങനെ തന്നെയെ ചെയ്യുമായിരുന്നുള്ളൂവെന്നും സോളങ്കി പറയുന്നു.

Tags :