നൂറിലേറെ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍, ക്വട്ടേഷന്‍ സംഘങ്ങള്‍, സ്ഥിരം കൊലപാതകികള്‍, കള്ളക്കടത്തുകാര്‍, മാനഭംഗം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം, ലഹരി കേസുകള്‍, സ്ത്രീധന പീഡനം എന്നിവയില്‍ ശിക്ഷിക്കപ്പെട്ടവര്‍ പട്ടികയിലുണ്ടോ?; അറിയാം തേര്‍ഡ് ഐ ന്യൂസ് ലൈവിലൂടെ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മാനദണ്ഡങ്ങളോട് കൂടി സംസ്ഥാനത്തെ നൂറിലേറെ തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍.
70 വയസ്സ് കഴിഞ്ഞ, 25 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ തടവുകാരെ മോചിപ്പിക്കാനാണ് 3 അംഗ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഒന്നുകില്‍ 70 വയസ്സ് കഴിഞ്ഞിരിക്കണം. അല്ലെങ്കില്‍ ഇളവുകള്‍ സഹിതം 25 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയിരിക്കണമെന്നതാണ് പ്രധാന മാനദണ്ഡം. ഇളവുകള്‍ ഇല്ലാതെയുള്ളവര്‍ 23 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കണം. 75 കഴിഞ്ഞവരാണെങ്കില്‍ 14 വര്‍ഷം തടവു പൂര്‍ത്തിയാക്കണം.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍, ക്വട്ടേഷന്‍ സംഘങ്ങള്‍, സ്ഥിരം കൊലപാതകികള്‍, കള്ളക്കടത്തുകാര്‍, മാനഭംഗം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം, ലഹരി കേസുകള്‍, സ്ത്രീധന പീഡനം എന്നിവയില്‍ ശിക്ഷിക്കപ്പെട്ടവര്‍ പട്ടികയില്‍ ഉള്‍പ്പെടില്ല. രോഗബാധിതരായ പ്രായാധിക്യമുള്ള തടവുകാരെ മോചിപ്പിക്കണമെന്ന നിലപാടാണു സര്‍ക്കാരിനുമുള്ളത്. കോവിഡ് പടര്‍ന്നതോടെ പലരുടെയും അവസ്ഥ ദുരിതപൂര്‍ണമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നാളില്‍ ജയില്‍ ഉപദേശക സമിതി ശുപാര്‍ശ ചെയ്ത 41 തടവുകാരെയും വിട്ടയയ്ക്കും. മന്ത്രിസഭ ശുപാര്‍ശ ചെയ്താല്‍ ഗവര്‍ണറാണ് ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ അനുഭവിക്കുന്നവരാണ് തടവുകാരില്‍ പലരും.
മാനദണ്ഡം അടിസ്ഥാനമാക്കി 242 പേരുടെ പട്ടിക തയാറാക്കിയിരുന്നു. പിന്നീടത് 169 പേരായി. ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, ജയില്‍ ഡിജിപി എന്നിവരുടെ സമിതി വീണ്ടും പരിശോധിച്ചു. നിലവില്‍ 60 പേരാണ് പട്ടികയിലുള്ളത്.