ജയിലിൽ ഗുണ്ടയുടെ പിറന്നാൾ ആഘോഷം, വീഡിയോ പങ്കുവെച്ച് അനുയായികൾ; അന്വേഷണത്തിന് ഉത്തരവിട്ടു

Spread the love

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ തടവുകാരനായ ഗുണ്ടയുടെ പിറന്നാൾ ആഘോഷിച്ചു. കുപ്രസിദ്ധ ഗുണ്ട സീന എന്ന ശ്രീനിവാസന്‍റെ പിറന്നാളാണ് ജയിലിൽ കേക്ക് മുറിച്ച് ആഘോഷിച്ചത്.

കൊലക്കേസിൽ ജയിലിൽ കഴിയുകയാണ് ശ്രീനിവാസ. ഇയാളുടെ അനുയായികളാണ് സാമൂഹിക മാധ്യമങ്ങളിൽ ആഘോഷത്തിന്‍റെ വീഡിയോ പങ്കുവെച്ചത്. തുടര്‍ന്ന് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ജയിൽ എഡിജിപി ബി ദയാനന്ദ.