
കോട്ടയം: പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കാൻ ആയി ജയിൽ വകുപ്പ് സ്ഥലം തേടുന്നു. തലയോലപ്പറമ്പ് വെള്ളൂർ വില്ലേജിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ (കെപിപിഎൽ) സ്ഥലത്ത് ജയിൽ പണിയാൻ അനുമതി തേടി വകുപ്പ് കത്തു നൽകി.
വെള്ളൂർ വില്ലേജിൽ റീസർവേ പൂർത്തിയായിട്ടില്ലെന്നും കെപിപിഎൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ അളവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും വെള്ളൂർ വില്ലേജ് ഓഫിസ് ഇതിനു മറുപടിയും കൊടുത്തു.
ജില്ലയിൽ മൂന്ന് ജയിലുകളാണ് ജില്ലയിലുള്ളത്. കോട്ടയം ജില്ലാ ജയിൽ, പൊൻകുന്നം സ്പെഷൽ സബ് ജയിൽ, പാലാ സബ് ജയിലുമാണ് ജില്ലയിലുള്ളത്. മൂന്നിടത്തും കൂടി 135 തടവുകാരെ പാർപ്പിക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഇപ്പോൾ 254 തടവുകാരെ താമസിപ്പിക്കുകയും കൂടുതലായി വരുന്നവരെ ഇടുക്കി, തൃശൂർ ജില്ലകളിലെ ജയിലുകളിലേക്കു മാറ്റുകയുമാണ്. വിയ്യൂർ സെൻട്രൽ ജയിലിലേക്കാണ് കൂടുതലായി അയയ്ക്കുന്നത്. വിയ്യൂർ ജയിലിന്റെ ശേഷി 520 ആണ്. 1260 പേരാണ് ഇവിടെയുള്ളത്.
ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് (എച്ച്എൻഎൽ) ഏറ്റെടുത്താണ് സംസ്ഥാന സർക്കാർ കെപിപിഎൽ സ്ഥാപിച്ചത്. 692 ഏക്കർ സ്ഥലമാണ് ഏറ്റെടുത്തത്. ഇതിൽ 300 ഏക്കറോളം പേപ്പർ ഫാക്ടറിക്കും 164 ഏക്കർ കേരള റബർ ലിമിറ്റഡിനുമാണ്.