
തടവുകാര്‍ക്ക് തങ്ങളുടെ പങ്കാളികളുമായി കൂടിക്കാഴ്ച നടത്താന്‍ ‘സെക്സ് റൂം’ തുറന്ന് നൽകി ഇറ്റലി.തടവുകാരുടെ അവകാശം സംബന്ധിച്ച കോടതി വിധിയെ തുടര്‍ന്നാണ് തീരുമാനം.കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കുന്ന പ്രത്യേക മുറി വെള്ളിയാഴ്ച മുതലാണ് പ്രവര്‍ത്തനക്ഷമമായത്.
മധ്യ ഇറ്റലിയിലെ ഉംബ്രിയ മേഖലയിലുള്ള ജയിലിലാണ് രാജ്യത്തെ ആദ്യത്തെ സെക്‌സ് റൂം പ്രവര്‍ത്തനം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്.ഈ ജയിലിലെ ഒരു തടവുകാരനാണ് തന്റെ പങ്കാളിയുമായി ആദ്യമായി ഈ റൂമില്‍ കൂടിക്കാഴ്ച നടത്തിയത്.പങ്കാളികളുമായി സ്വകാര്യ കൂടിക്കാഴ്ചകള്‍ നടത്താനുള്ള തടവുകാരുടെ അവകാശം അംഗീകരിച്ചുകൊണ്ടാണ്,അധികൃതര്‍ ഇതിനായുള്ള നടപടികള്‍ ആരംഭിച്ചത്.
തടവുകാരുടെയും അവരുടെ പങ്കാളികളുടെയും സ്വകാര്യത സംരക്ഷിക്കേണ്ടത് അത്യാവശ്യമായതിനാലാണ് ഇതുപോലൊരു തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group