video
play-sharp-fill

ഉമ്മൻ ചാണ്ടി ആയാലും ചാണ്ടി ഉമ്മൻ ആയാലും ഇടതുപക്ഷത്തിന് എതിരാളി ഒരുപോലെ ; പുതുപ്പള്ളിയിൽ ഇടതിന് വിജയം സുനിശ്ചിതമെന്ന് ജെയ്ക്

ഉമ്മൻ ചാണ്ടി ആയാലും ചാണ്ടി ഉമ്മൻ ആയാലും ഇടതുപക്ഷത്തിന് എതിരാളി ഒരുപോലെ ; പുതുപ്പള്ളിയിൽ ഇടതിന് വിജയം സുനിശ്ചിതമെന്ന് ജെയ്ക്

Spread the love

സ്വന്തം  ലേഖകൻ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ആരായാലും ഇടതുപക്ഷത്തിന് ഒരുപോലെ ആയിരിക്കുമെന്ന് ജെയ്ക്.സി. തോമസ്.എതിർ സ്ഥാനാർത്ഥി ആരായാലും ഇടതുപക്ഷം അവരെ സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഇടതു സ്ഥാനാർഥി ജെയ്ക് സി.തോമസ്. വ്യക്തമാക്കി.

ഉമ്മൻ ചാണ്ടി ആയാലും ചാണ്ടി ഉമ്മനായാലും ഇടതുപക്ഷത്തിന് എതിരാളി ഒരുപോലെ ആയിരിക്കുമെന്നും പാർട്ടിയുടെ പ്രചാരണ രീതികൾ എതിർ സ്ഥാനാർഥിയെ നോക്കിയല്ല തീരുമാനിക്കുന്നതെന്നും ജെയ്ക് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി മണ്ഡലത്തിൽ ഇടത് വിജയം സുനിശ്ചിതമാണെന്നും ജെയ്ക് വ്യക്തമാക്കി. അതേ സമയം നേമത്ത് മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കഴിഞ്ഞ 11 തെരഞ്ഞെടുപ്പിൽ മത്സരിച്ച പുതുപ്പള്ളി വിടില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

ഇനി മത്സരിക്കുന്നുണ്ടെങ്കിൽ പുതുപ്പള്ളിയിൽ തന്നെയെന്ന് ഉമ്മൻ ചാണ്ടി. ഒരു മണ്ഡലത്തിലേ മത്സരിക്കൂവെന്നും ഉമ്മൻ ചാണ്ടി. എന്നാൽ നേമത്ത് കോൺഗ്രസിന് കരുത്തനായ സ്ഥാനാർഥിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നേമത്തെ പോരാട്ടം കോൺഗ്രസ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. നേമത്ത് ഏറ്റവും മികച്ച, ജനസമ്മിതിയുളള, പ്രശസ്തനായ ഒരു സ്ഥാനാർഥിയെ നിർത്തണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ഉമ്മൻചാണ്ടി എവിടെ മത്സരിച്ചാലും ജനങ്ങൾ സ്വീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.