video
play-sharp-fill

പുതുപ്പള്ളിയിൽ അട്ടിമറിയ്ക്കു കളമൊരുക്കി ജെയ്ക് സി.തോമസ്: പുതുപ്പള്ളി പഞ്ചായത്ത് പിടിച്ചത് കരുത്താക്കി സി.പി.എം

പുതുപ്പള്ളിയിൽ അട്ടിമറിയ്ക്കു കളമൊരുക്കി ജെയ്ക് സി.തോമസ്: പുതുപ്പള്ളി പഞ്ചായത്ത് പിടിച്ചത് കരുത്താക്കി സി.പി.എം

Spread the love

തേർഡ് ഐ ബ്യൂറോ

പുതുപ്പള്ളി: കഴിഞ്ഞ തവണ ഉമ്മൻചാണ്ടിയെ വിറപ്പിച്ച് ലീഡ് കുറച്ചതും, തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി പഞ്ചായത്ത് പിടിച്ചതും ഇക്കുറി അട്ടിമറിയ്ക്കു കളമാകുമെന്ന അവകാശവാദവുമായാണ് യുവത്വത്തിന്റെ പ്രതീകമായ ജെയ്ക് സി.തോമസിനെ തന്നെ സി.പി.എം ഇക്കുറി കളത്തിലിറക്കുന്നത്.

സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗവുമാണ്. വിദ്യാർഥികൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള അവകാശ പോരാട്ടങ്ങളിലൂടെ ശ്രദ്ധനേടിയ നേതാവ്. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ്പ്രസിഡന്റായും അഖിലേന്ത്യാ വൈസ്പ്രസിഡന്റായും പ്രവർത്തിച്ചു. നിലവിൽ യുവജന ക്ഷേമബോർഡ് അംഗമാണ്. ഡിവൈഎഫ്ഐ മുഖമാസിക ‘യുവധാര’യുടെ എഡിറ്ററുമാണ്. 2016ൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു.

കോട്ടയം സിഎംഎസ് കോളേജിൽ നിന്ന് ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദം നേടി. ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ എംഎയുണ്ട്. മണർകാട് ചിറയിൽ പരേതനായ എം ടി തോമസിന്റെയും അന്നമ്മയുടെയും മകനാണ് ജെയ്ക്. ഭാര്യ: ഗീതു തോമസ്.