സദാചാര പൊലീസിനെയാണ് യുഎപിഎ ചുമത്തി അകത്തിടേണ്ടത്, അവരൊക്കെ വല്യ ശല്യങ്ങളാണ് : നടൻ ജാഫർ ഇടുക്കി

Spread the love

സ്വന്തം ലേഖിക

കൊച്ചി : മിമിക്രി ലോകത്തു നിന്ന് മലയാള സിനിമയിൽ എത്തിയ നടനാണ് ജാഫർ ഇടുക്കി. സിനിമയിൽ സജീവമാകുന്നതിന് മുൻപുതന്നെ സീരിയലുകളിലൂടെയും,ഹാസ്യ പരിപാടികളിലൂടെയും ജാഫർ ഇടുക്കി എല്ലാവർക്കും ഇഷ്ട താരമായി മാറിയിരുന്നു. രഞ്ജിത്തിന്റെ കയ്യൊപ്പ് എന്ന മൂവിയിലെ മികച്ച അഭിനയത്തെ തുടർന്ന് നിരവധി ചിത്രങ്ങൾ ജാഫറിനെ തേടി വന്നു.

വെറുതെ ഒരു ഭാര്യ, ബിഗ്ബി, രൗദ്രം തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ജാഫറിന്റെ കരിയറിലെ മികച്ച ചിത്രങ്ങളാണ്. ഹാസ്യ താരമായി തിളങ്ങിയ ജാഫർ ഇടുക്കി സ്വഭാവ വേഷങ്ങളും തനിക്ക് നന്നായി ഇണങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്.ഇഷ്‌ക്, ജെല്ലിക്കെട്ട് എന്നീ സിനിമകളും ജാഫറിന്റെ എക്കാലത്തെയും സൂപ്പർഹിറ്റുകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഷ്‌ക്ക് എന്ന സിനിമയെ മുൻനിർത്തി സമൂഹത്തിലെ സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ നടപടി വേണമെന്നാണ് തന്റെ അഭിപ്രായമെന്ന് ജാഫർ പറയുന്നു.സദാചാര പൊലീസ് കളിച്ചാൽ അതു ഭയങ്കര മികച്ചതാണെന്ന് കരുതുന്ന കുറെ വിവര ദോഷികളായ ആളുകളുണ്ട നമ്മുടെ നാട്ടിൽ.ഇത്തരക്കാർ മറ്റൊരാളെ ഉപദ്രവിക്കാൻ മനപൂർവ്വം കാരണങ്ങൾ കണ്ടെത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നതാണ് സദാചാര പൊലീസിനെതിരായ തിരിച്ചടി, അതാണ് ഇഷ്‌ക് എന്ന സിനിമയിൽ പ്രതിപാതിക്കുന്നതെന്നും ജാഫർ പറഞ്ഞു. ഇത്തരം സദാചാര പൊലീസിനെതിതിരയാണ് യു.എ.പി.എ നിയമം ചുമത്തി അകത്തിടേണ്ടത്, ഇത്തരക്കാർ സമൂഹത്തിന് വല്യ ശല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യർക്കാവശ്യം മനുഷ്യത്തമാണെന്നും സദാചാര ഗുണ്ടായിസം നമ്മുടെ സംസ്‌ക്കാരത്തിന് ചേർന്നതല്ല എന്നും അദ്ദേഹം പറഞ്ഞു. രണ്ടു ചെറുപ്പക്കാർ ഒന്നിച്ചിരുന്നാൽ തീരുന്നതാണോ നമ്മുടെ സംസ്‌ക്കാരം എന്നും അദ്ദേഹം ചോദിക്കുന്നു.