
കൊല്ലം: വെറും ഒരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി, ഭക്തിയും ധീരതയും പ്രകൃതിയും ഒത്തുചേരുന്ന ഒരപൂർവ്വ അനുഭവമാണ് ജടായുപ്പാറ ഓരോ സഞ്ചാരിക്കും സമ്മാനിക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പാറമുകളില്‍ എത്തുമ്പോള്‍ നമ്മെ വരവേല്‍ക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമാണ്. പ്രശസ്ത ശില്‍പ്പി രാജീവ് അഞ്ചലിന്റെ പത്തു വർഷത്തെ പ്രയത്നമാണ് 200 അടി നീളവും 150 അടി വീതിയുമുള്ള ഈ ബൃഹദ് ശില്‍പ്പം.
ശില്‍പ്പത്തിനുള്ളിലെ മ്യൂസിയവും ഓഡിയോ വിഷ്വല്‍ തിയറ്ററും നമ്മെ രാമായണ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. കൂടാതെ, ശില്‍പ്പത്തിന് തൊട്ടടുത്തായി ജടായുവിന്റെ കൊക്കുരഞ്ഞ് ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്ന ‘കൊക്കരുണി’ എന്ന തീർത്ഥക്കുളവും ശ്രീരാമന്റെ പാദമുദ്രയും ഇവിടുത്തെ ആത്മീയമായ പ്രത്യേകതകളാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഒട്ടും മടുപ്പിക്കാത്ത ഒരിടമാണ് ഇവിടുത്തെ ‘അഡ്വഞ്ചർ സോണ്‍’. റോക്ക് ക്ലൈംബിംഗ്, റാപ്പലിംഗ്, സിപ് ലൈൻ തുടങ്ങി പതിനഞ്ചിലധികം ആവേശകരമായ വിനോദങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.



