ജഡായുപ്പാറയിൽ തകർപ്പൻ ഫോട്ടോകൾക്ക് പോസ് ചെയ്ത് ഗായിക മഞ്ജരി: മഞ്ജരിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
സിനിമാ ഡെസ്‌ക്
കൊല്ലം: സംസ്ഥാനത്തിന്റെ തന്നെ മുഖമുദ്രയായി ടൂറിസം വികസനത്തിന് അരങ്ങായി മാറിയ ചടയമംഗലത്തെ ജഡായുപ്പാറയുടെ ഭംഗിമുഴുവൻ ക്യാമറയിൽ പകർത്തി ഗായിക മഞ്ജരി. മഞ്ജരി തന്റെ ചിത്രങ്ങളും ജഡായുപ്പാറയുടെ ഭംഗിയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.
ദൈവത്തിന്റെ സ്വന്തം നാട്ടിലെ മികച്ച അനുഭവങ്ങളിൽ ഒന്ന് എന്ന് കുറിച്ചാണ് മഞ്ജരി ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. എല്ലാവരും ഇവിടെ വരാൻ ശ്രമിക്കണമെന്നും ഈ പ്രദേശത്തിന്റെ സൗന്ദര്യം ആരെയും ആകർഷിക്കുന്നതാണെന്നും മഞ്ജരി കുറിച്ചിട്ടുണ്ട്. ഒരു പിടി നല്ല നിമിഷങ്ങൾ ആസ്വദിച്ചതിന്റെ സന്തോഷത്തിൽഇവിടെനിന്ന് മടങ്ങാം എന്നും മഞ്ജരി കുറിക്കുന്നു. ആയിരം അടി ഉയരമുള്ള പാറയുടെ മുകളിലാണ് ജടായുവിന്റെ ശിൽപ്പം കൊത്തിവച്ചിരിക്കുന്നത്.
Third Eye News Live
0