ചാണക സംഘി എന്ന് വിളിച്ചാൽ സന്തോഷം: പെട്രോൾ ഡീസൽ വില വീണ്ടും വർദ്ധിക്കട്ടെ: വില വർദ്ധിച്ചാൽ ഉപയോഗം കുറയും: ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ നിർണ്ണായക കണ്ടെത്തലുമായി ജേക്കബ് തോമസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിവിൽ സർവീസിൽ നിന്നും വിരമിച്ച ശേഷം സജീവ രാഷ്ട്രീയത്തിൽ പയറ്റാനൊരുങ്ങുന്ന മുൻ ഡി ജി പി ജേക്കബ് തോമസ് നിർണ്ണായക കണ്ടെത്തലുമായി രംഗത്ത്. അടിക്കടി പെട്രോൾ ഡീസൽ വില വർദ്ധിക്കുന്നതിന് എതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് മുൻ ഡിജിപിയുടെ വിദഗ്ധാഭിപ്രായം ..!
രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിനെ ന്യായീകരിച്ചാണ് മുന്‍ ഡിജിപിയും ബിജെപി അംഗവുമായ ജേക്കബ് തോമസ് ഇപ്പോൾ രംഗത്ത് എത്തിയത്. ഇന്ധന വില കൂടുന്നത് വഴി അതിന്റെ ഉപയോഗം കുറയ്ക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ധനവില കൂട്ടിയാല്‍ അതിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനാകും. ടെസ്ല പോലത്തെ കാറ് കമ്പനികള്‍ വലിയ രീതിയിലുള്ള സാധ്യതകളാണ് തുറക്കുന്നത്. അതോടെ ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ വരുമെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.
പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിച്ചാല്‍ അത് നല്ലതാണെന്ന് തന്നെ പരിസ്ഥിതി വാദിയായ താന്‍ പറയും.നികുതി കിട്ടിയാലല്ലേ നമുക്ക് പാലം പണിയാനും സ്കൂളില്‍ കംപ്യൂട്ടര്‍ വാങ്ങിക്കാനും സാധിക്കുകയുള്ളൂവെന്നും ജേക്കബ് തോമസ് പറഞ്ഞു.
ചാണകസംഘിയെന്ന് തന്നെ ആളുകള്‍ വിളിക്കുന്നതിനേയും ജേക്കബ് തോമസ് സ്വാഗതം ചെയ്തു. ചാണകമെന്നത് പഴയ കാലത്ത് വീടുകള്‍ ശുദ്ധിയാക്കാന്‍ ഉപയോഗിച്ചിരുന്നൊരു വസ്തുവാണ്. അതിനാല്‍ ചാണകസംഘിയെന്ന് തന്നെ വിളിച്ചാല്‍ സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇദേഹം ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നഡ്ഡയിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചിരുന്നു.