കേരള കോൺഗ്രസ് ജേക്കബ് നേതൃയോഗം ഇന്ന് കോട്ടയത്ത് ;  ലയന തർക്കം ചർച്ച വിഷയമാകും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അനൂപ് ജേക്കബ് വിളിച്ച കേരള കോൺഗ്രസ് ജേക്കബ് നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും. ജോസഫ് ഗ്രൂപ്പിൽ ലയിക്കണമെന്ന തർക്കത്തിനിടെയാണ് അനൂപ് ജേക്കബ് നേതൃയോഗം ഇന്ന് ചേരുന്നത്. പാർട്ടി ചെയർമാൻ ജോണി നെല്ലൂർ 21 ന് ഉന്നതാധികാര സമിതി വിളിച്ചത് തള്ളിയാണ് അനൂപ് ജേക്കബിന്റെ നീക്കം.

അതേസമയം ഇന്നത്തെ യോഗം പാർട്ടി പിളർത്താനുള്ള ഗ്രൂപ്പ് യോഗമാണെന്നാണ് ജോണി നെല്ലൂർ പക്ഷത്തിന്റെ ആരോപണം ഉന്നയിച്ചു. ജോസഫ് ഗ്രൂപ്പിൽ ലയിക്കണമെന്ന ജോണി നെല്ലൂർ വിഭാഗത്തിന്റെ ആവശ്യത്തെ അനൂപ് തള്ളിയിരുന്നു. ലയനം വേണ്ടാ എന്ന പ്രമേയം അനൂപ് വിഭാഗം നേതൃയോഗത്തിൽ ഇന്ന് പാസാക്കുമെന്നാണ് പറയുന്നത്. ഇതോടെ ജേക്കബ് ഗ്രൂപ്പിൽ പിളർപ്പ് പൂർണമാകുമെന്നാണ് വിലയിരുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group