
കെട്ടിടം പൊളിക്കുന്നതിനിടെ താഴെ വീണു ; നെഞ്ചില്‍ ജാക്ക് ഹാമര്‍ തുളച്ചുകയറി 60കാരന്‍ മരിച്ചു
സ്വന്തം ലേഖകൻ
പത്തനംതിട്ട: കെട്ടിടം പൊളിക്കുന്നതിനിടെ ജാക്ക് ഹാമർ നെഞ്ചത്ത് തുളച്ചു കയറി 60കാരൻ മരിച്ചു. കൊടുമൺ കളീയ്ക്കൽ ജയിംസ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ന് നെടുമൺകാവിലാണ് അപകടമുണ്ടായത്.
നെടുമൺകാവിലുള്ള പഴയ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം പൊളിക്കുന്നതിനിടെ ജയിംസ് താഴെ വീഴുകയായിരുന്നു. വീഴ്ചയിൽ ജാക്ക് ഹാമർ നെഞ്ചത്ത് തുളച്ചു കയറി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബീന, മക്കൾ: നേഹ അന്ന, നിർമല. മരുമക്കൾ: ബിജോഷ്, ജിനു.
Third Eye News Live
0