
കോട്ടയം: പ്രമേഹരോഗികള്‍ക്ക് അത്യുത്തമമാണ് ഈ ചപ്പാത്തി. രുചികരവും ആരോഗ്യകരവുമായ നമ്മുടെ നാടൻ ചക്കയാണ് ഇതിലെ പ്രധാന ചേരുവ.
ചേരുവകള്‍
പച്ച ചക്കച്ചുള: 15 എണ്ണം
വെള്ളം: അരക്കപ്പ്
ഉപ്പ്: ആവശ്യത്തിന്
ഗോതമ്ബുപൊടി: കുഴയ്ക്കാൻ ആവശ്യത്തിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തയാറാക്കുന്ന വിധം
ചക്കച്ചുള വെള്ളം ഒഴിച്ച് മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഇതിലേയ്ക്ക് ഉപ്പും ഗോതമ്ബുപൊടിയും ചേർത്ത് കുഴച്ച് ഉരുട്ടി ചപ്പാത്തിപ്പലകയില്‍ പരത്തിയെടുത്ത് ദോശക്കല്ലില്‍ ചുട്ടെടുക്കുക. പ്രമേഹരോഗികള്‍ക്ക് അത്യുത്തമം. ഇതേ മാവ് ഉപയോഗിച്ച് പൂരിയും തയാറാക്കാം.




