video
play-sharp-fill

ഇന്ത്യ കീഴടക്കാൻ അവൻ വരുന്നു: തലയ്ക്കു വിലയിട്ടത് 1.89 ലക്ഷം.!

ഇന്ത്യ കീഴടക്കാൻ അവൻ വരുന്നു: തലയ്ക്കു വിലയിട്ടത് 1.89 ലക്ഷം.!

Spread the love

ഓട്ടോമൊബൈൽ ഡെസ്‌ക്

ന്യൂഡൽഹി: വാഹന പ്രേമികളുടെ നെഞ്ചിടിയ്ക്കുന്നുണ്ടാകും ഇപ്പോൾ. ഇന്ത്യയുടെ നിരത്തുകൾ കീഴടക്കാൻ തലയ്ക്ക് 1.89 ലക്ഷം രൂപ വില പറഞ്ഞ വേഗരാജാവ് വരുന്നു. അവനാണ് ജാവ..!

ജാവയുടെ ഏറ്റവും പുതിയ മോഡൽ ജാവ പരേക്ക് നിരത്തുകളിൽ എത്താൻ ഒരുങ്ങുകയാണ്. പരേക്ക് എത്തുന്നത് ജാവയുടെ ക്രൂയിസർ ബൈക്ക് ശ്രേണിയിലേക്ക് ആയിരിക്കും എന്നാണ് സൂചന. 2020-ന്റെ ആരംഭത്തിൽ തന്നെ ക്രൂയിസറിനെ നിരത്തിൽ പ്രതീക്ഷിക്കാം. പരേകിന് 1.89 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്‌സ്‌ഷോറൂം വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിംഗിൾ സീറ്റ്, മോണോ സസ്‌പെൻഷൻ മാറ്റ് പെയിന്റ് ഫിനീഷിങ്ങ് തുടങ്ങിയവ പരേകിനെ വ്യത്യസ്തമാക്കുന്നതാണ്. കൂടാതെ ജാവ, ജാവ 42 ബൈക്കുകളിൽ നൽകിയിട്ടുള്ളതിനേക്കാൾ കരുത്തേറിയ എൻജിനാണ് പരേകിൽ പ്രവർത്തിക്കുന്നത്.

334 സിസി ഡിഎച്ച്ഒസി, ലിക്വിഡ് കൂൾ എൻജിനാണ് ഈ ബൈക്കിലുള്ളത്. ഇത് 30 ബിഎച്ച്പി പവറും 31 എൻഎം ടോർക്കുമേകും. ഡ്യുവൽ ഡിസ്‌ക് ബ്രേക്ക്, ഡ്യുവൽ ചാനൽ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്.